കുറ്റ്യാടി: (kuttiadi.truevisionnews.com)പി.ടി. ചാക്കോ അന്ത്യശ്വാസം വലിച്ച കാവിലുംപാറയില്‍ ഉചിതമായ സ്മാരകം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് പി.ടി. ചാക്കോ സ്മാരകസമിതി പ്രസിഡന്റ്‌റ് ജോണ്‍ പൂതകുഴി ആവശ്യപ്പെട്ടു. പി.ടി. ചാക്കോയുടെ അറുപത്തൊന്നാം ചരമവാര്‍ഷിക അനുസ്മരണസമ്മേളനം വണ്ണാത്തിയേറ്റ് മലയിലെ പി.ടി. ചാക്കോ സ്മാരക സ്‌ക്വയറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രഗല്ഭനായ ആഭ്യന്തരമന്ത്രിയും കരുത്തനായ പ്രതിപക്ഷനേതാവും ഭരണഘടനാ നിര്‍മാണസമിതി അംഗവുമായി ആദരണീയ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. കാവിലുംപാറ ഗ്രാമപ്പഞ്ചായത്ത് അംഗം ഏലിക്കുട്ടി സ്‌കറിയ അധ്യക്ഷയായി. സോജന്‍ ആലക്കല്‍, ജോയി ഞെഴുകും കാട്ടില്‍, പി.പി. രവീന്ദ്രന്‍, ജിജി പാറശ്ശേരി, രവീന്ദ്രന്‍ മുട്ടത്തുപ്ലാവ്, കെ.ജെ. സെബാസ്റ്റ്യന്‍, ഉമേഷ് കുണ്ടുതോട്, മോഹനന്‍ മേച്ചേരിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
John Poothakuzhi wants the state government to be ready to build a memorial for PT Chacko