കക്കട്ടിൽ: (kuttiadi.truevisionnews.com) കടത്തനാട് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിൻറെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സ്കൂൾ വിപണിക്ക് തുടക്കമായി. കക്കട്ടിൽ ടൗൺ ബസ്റ്റോപ്പിന് സമീപം ആരംഭിച്ച സ്കൂൾ വിപണി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു


സ്കൂൾ വിദ്യാർത്ഥികൾക്ക് ആവശ്യമായ നോട്ടുപുസ്തകങ്ങൾ,കുടകൾ, ബാഗുകൾ,പേനകൾ, പെൻസിലുകൾ,ടിഫിൻ, ബോക്സുകൾ, കുടകൾ മുതലായ എല്ലാ പഠനോപകരണ സാമഗ്രികളും മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് സ്കൂൾ വിപണി തുടങ്ങിയത്.
ചടങ്ങിൽ സംഘം പ്രസിഡണ്ട് പി എം ബിജു അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി പ്രജീഷ ടി എം സ്വാഗതം പറഞ്ഞു നിജിന കെ പി നന്ദി പ്രകാശിപ്പിച്ചു
school market active students Kakkattil kuttiadi