വേളം: വേളം പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി എം കുമാരനുള്ള സ്വീകരണവും പൊതുയോഗവും പുളക്കൂലിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. എൽ ഡിഎഫ് വേളം പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ടി വി മനോജൻ അധ്യക്ഷനായി.
കെ കെ സു രേഷ്, പി വത്സൻ, കെ സുരേഷ്, പി എം കുമാരൻ, അജയ് ആവള, കുനിയിൽ രാഘവൻ, കെ കെ മുഹമ്മദ് എന്നിവർ സംസാരിച്ചു. സി കെ ബാബു സ്വാഗതം പറഞ്ഞു.
Reception Vice President LDF general meeting