കുറ്റ്യാടി: (kuttiadi.truevisionnews.com) പ്രശസ്ത ഗായകനും രചയിതാവുമായ നവാസ് പാലേരിക്ക് കേരള മാപ്പിള കലാ അക്കാദമി കുറ്റ്യാടി ചാപ്റ്ററിന്റെ സ്നേഹാദരം. ഗ്രീൻ വാലി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാപ്പിള കവി ബദറുദ്ദീൻ പാറന്നൂർ പൊന്നാട അണിയിച്ചു. ചാപ്റ്റർ പ്രസിഡൻ്റ് ലത്തീഫ് മനത്താനത്ത് അധ്യക്ഷനായി. അക്കാദമി സംസ്ഥാന ജനറൽ സെക്രട്ടറി ആരിഫ് കാപ്പിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.


സംസ്ഥാന സെക്രട്ടറി നൗഷാദ് വടകര, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ്, സെക്രട്ടറി അഷ്റഫ് കൊടുവള്ളി, കണ്ണൂർ ജില്ലാ സെക്രട്ടറി സാമുവൽ പ്രേംകുമാർ, ഗായകൻ റഷീദ് മോങ്ങം, സി കെ കുഞ്ഞമ്മദ് മാസ്റ്റർ, സൂപ്പി തിരുവള്ളൂർ,ഫസൽ വെള്ളായിക്കോട്, സി വി അഷ്റഫ്, നവാസ് കോറോത്ത്, പി കെ ഹമീദ്, ഷമീന എ പി കെ, മുഷ്‌താഖ് തീക്കുനി,മേനിക്കണ്ടി കുഞ്ഞബ്‌ദുല്ല മാസ്റ്റർ, കെ കെ മൊയ്‌തു മാസ്റ്റർ, ലത്തീഫ് കാക്കുനി, സൈനബ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. ചാപ്റ്റർ സെക്രട്ടറി യു കെ അബ്ദുൽ അസീസ് സ്വാഗതവും ട്രഷറർ അഷ്റഫ് ഓണിയിൽ നന്ദിയും പറഞ്ഞു.
Navas Paleri receives Mappila Kala Acadamy kuttiadi chapter honor