ട്രാൻസ്പോർട്ട് നിയമഭേദഗതിയിൽനിന്ന് കേന്ദ്ര സർക്കാർ പിൻമാറണം - ടി പി രാമകൃഷ്ണൻ എംഎൽഎ

ട്രാൻസ്പോർട്ട് നിയമഭേദഗതിയിൽനിന്ന് കേന്ദ്ര സർക്കാർ പിൻമാറണം - ടി പി രാമകൃഷ്ണൻ എംഎൽഎ
Apr 28, 2025 11:36 AM | By Anjali M T

കുറ്റ്യാടി :(truevisionnews.com) മോട്ടോർ തൊഴിലാളികളെയും വ്യവസായത്തെയും തകർക്കുന്ന കേന്ദ്ര ട്രാൻസ്പോർട്ട് നിയമ ഭേദഗതിയും പുതിയ ലേബർ കോഡും നടപ്പിലാക്കുന്നതിൽനിന്ന് സർക്കാർ പിന്മാറണമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ എംഎൽഎ പറഞ്ഞു. ഗുഡ്‌സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളന സമാപനറാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയത്തിനും പൊതുമേഖലാ സ്വകാര്യവൽക്കരിക്കുന്നതിനുമെതിരെ 20ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ മുഴുവൻ ഗുഡ്‌സ് തൊഴിലാളികളും രംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സമ്മേളനം സമാപിച്ചത്. പൊതുസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ജോണി എടശേരി അധ്യക്ഷനായി. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി പരാണ്ടി മനോജ്, സിഐടിയു കുന്നുമ്മൽ ഏരിയാ സെക്രട്ടറി എ എം റഷീദ്, കെ കെ സുരേഷ് എന്നിവർ സംസാരിച്ചു. യുണിയൻ ഏരിയാ സെക്രട്ടറി ടി ടി സജിത്ത് സ്വാഗതവും ജില്ലാ ട്രഷറർ കെ വിജയരാജ് നന്ദിയും പറഞ്ഞു.



CITU Kozhikode District Conference

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

Apr 29, 2025 09:33 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

വടകര പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മികച്ച...

Read More >>
കഴിഞ്ഞ പ്രളയത്തിലുണ്ടായ വിള്ളൽ;  ചുങ്കക്കുറ്റിയിൽ സംരക്ഷണ ഭിത്തി ബലപ്പെടുത്താനുള്ള നടപടി വൈകുന്നു

Apr 29, 2025 07:55 PM

കഴിഞ്ഞ പ്രളയത്തിലുണ്ടായ വിള്ളൽ; ചുങ്കക്കുറ്റിയിൽ സംരക്ഷണ ഭിത്തി ബലപ്പെടുത്താനുള്ള നടപടി വൈകുന്നു

വയനാട്, ചുങ്കക്കുറ്റി ഭാഗത്ത് സംരക്ഷണഭിത്തി നിർമിക്കാൻ നടപടി വൈകുന്നു...

Read More >>
Top Stories