കുറ്റ്യാടി: (kuttiadi.truevisionnews.com)കോഴിക്കോട് ജില്ലയിൽ, മലയോര മേഖലയിൽ വേനൽ മഴ കനക്കുന്നു. തൊട്ടിൽപ്പാലം കുറ്റ്യാടി ഭാഗങ്ങളിൽ ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ പെയ്ത ശക്തമായ വേനൽ മഴയിൽ വ്യാപക നാശനഷ്ടം. മഴക്കൊപ്പം എത്തിയ കാറ്റിൽ മരങ്ങൾ വീണതിനാൽ പലയിടങ്ങളിലും വൈദ്യുതിബന്ധം നിലച്ചു. കുറ്റ്യാടി- തൊട്ടിൽപാലം റോഡിൽ കാഞ്ഞിരോളിയിൽ വൻമരം കടപുഴകി വീണ് വീടിൻറെ മതിലും ഗേറ്റും തകർന്നു. നേരിയ ഗതാഗത തടസ്സം അനുഭവപ്പെട്ടെങ്കിലും നാട്ടുകാർ ഇടപെട്ട് മരച്ചില്ലകൾ മുറിച്ചുമാറ്റി


ഗതാഗതം സുഗമമാക്കി. ഇലക്ട്രിക് ലൈൻ തകർന്ന നിലയിലാണ്. അതേസമയം തൊട്ടിൽപാലം മുള്ളൻകുന്ന് റോഡിൽ വീനസ് ബേക്കറിക്ക് സമീപം റോഡിന് കുറുകെ തെങ്ങ് വീണ് അരമണിക്കൂറിലേറെ സമയം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാർ തെങ്ങ് മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.
Kuttiadi- Thottilpalam Extensive damage caused by summer rains