സുസ്ത്യർഹമായ സേവനം; വട്ടോളി സംസ്‌കൃതം ഹൈസ്‌കൂളിൽ മൂന്ന് അധ്യാപകർക്ക് യാത്രയയപ്പ്

സുസ്ത്യർഹമായ സേവനം; വട്ടോളി സംസ്‌കൃതം ഹൈസ്‌കൂളിൽ മൂന്ന് അധ്യാപകർക്ക് യാത്രയയപ്പ്
Apr 24, 2025 02:47 PM | By Anjali M T

വട്ടോളി:(kuttiadi.truevisionnews.com) വട്ടോളി സംസ്‌കൃതം ഹൈസ്‌കൂളിലെ നീണ്ടകാലത്തെ സുസ്ത്യർഹമായ സേവനത്തിനുശേഷം വിരമിക്കുന്ന വി വി പ്രീത, എം കെ അബ്ദുറഹ്മാൻ, വി പ്രവീണ എന്നിവർക്ക് സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.


കുറ്റ്യാടി എം എൽ എ കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമീണ വിദ്യാലയമായ വട്ടോളി സംസ്‌കൃതം ഹൈസ്‌കൂളിനെ സംസ്ഥാനതലത്തിൽവരെ ശ്രദ്ധിക്കപ്പെടുന്ന വിദ്യാലയമാക്കി മാറ്റുന്നതിൽ എല്ലാ രംഗത്തും കഠിനാധ്വാനം ചെയ്തു മൂന്ന് അധ്യാപക പ്രതിഭകളാണ് സർവീസിൽ നിന്നും പിരിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പി ടി എ പ്രസിഡന്റ് പി കെ പത്മനാഭൻ അധ്യക്ഷത വഹിച്ചു. വിരമിക്കുന്നവർക്ക് പിടിഎയും മാനേജ്മെന്റും നൽകുന്ന സ്നേഹോപഹാരം എം എൽ എ കൈമാറി. ശാസ്ത്ര- കലാ-കായിക മേളകളിലെ സംസ്ഥാന തല വിജയികളെയും, എൻഎംഎംഎസ് കോളർഷിപ്പ് വിജയികളെയും വേദിയിൽ അനുമോദിച്ചു. സന്നദ്ധസേവന രംഗത്ത് നിറഞ്ഞുനിൽക്കുന്ന ഏറ്റവും മികച്ച ജെആർസി കേഡറ്റിന് വി രാമകൃഷ്ണൻ മാസ്റ്റർ സ്മാരക പുരസ്‌കാരം സമ്മാനിച്ചു.

എസ്.ഇ.ആർ.ടി. അറബിക് പാഠപുസ്തക നിർമ്മാണ സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട സംസ്കൃതം ഹൈസ്കൂൾ അധ്യാപകൻ ടി.സഹദിനെ അനുമോദിച്ചു. ഹെഡ്‌മിസ്ട്രെസ് വി പി ശ്രീജ, എം ടി പവിത്രൻ, ജയപാലൻ, കെ കെ സുരേഷ്, ടി പി ജമാൽ, എ വി നാസറുദ്ധീൻ, പറമ്പത്ത് കുമാരൻ, വി പി വാസു മാസ്റ്റർ, എൻ.കെ പ്രഭാകരൻ മാസ്റ്റർ, വി രാജൻ മാസ്റ്റർ, സി കെ കുഞ്ഞബ്ദുള്ള ഹാജി, സുനീഷ്, രഞ്ജിനി,നിസാർ എടത്തിൽ, കെ കുഞ്ഞിരാമൻ, വി എസ് നിയ തുടങ്ങിയവർ സംസാരിച്ചു.

#Farewell #three #teachers #Vattoli #Sanskrit #High-School

Next TV

Related Stories
ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതിക്ക് വിജയകരമായ മുന്നേറ്റം

Apr 26, 2025 02:18 PM

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതിക്ക് വിജയകരമായ മുന്നേറ്റം

ഗുണമേന്മയും , മിതമായ വിലയും, വൈവിധ്യമാർന്ന വസ്ത്രങ്ങളുമായി ലുലു സാരീസിൻ്റെ കുറ്റ്യാടി ഷോറൂം ഉപഭോക്കാൾക്ക് വൺമില്ല്യൺ ക്യാഷ് പ്രൈസിലൂടെ...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Apr 26, 2025 01:26 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
വസ്ത്ര വൈവിധങ്ങളുടെ ജനപ്രിയ ഷോറൂം; ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

Apr 25, 2025 08:37 PM

വസ്ത്ര വൈവിധങ്ങളുടെ ജനപ്രിയ ഷോറൂം; ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

കൂപ്പണുകൾ നറുക്കെടുത്ത് ആഴ്ചകൾ തോറും വിജയികൾക്ക് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസ് സമ്മാനമായി...

Read More >>
Top Stories