Featured

കാത്തിരിപ്പിന് വിരാമം-കക്കട്ടിൽ ടൗൺ സുന്ദരമായി

News |
Apr 26, 2025 08:11 PM

കക്കട്ടിൽ: (kuttiadi.truevisionnews.com) സംസ്ഥാനപാതയിലെ കക്കട്ടിൽ ടൗൺ നവീകരണ പ്രവൃത്തി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയതായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ. പ്രധാനമായും മുൻപ് പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്റെ അനാസ്ഥ കാരണമാണ് പ്രവർത്തി പാതിവഴിയിലായിപ്പോയത്.സംസ്ഥാനപാതയായ SH38 PUKC റോഡിൽ-“സംസ്ഥാന പാത 38 (PUKC Road) കക്കട്ട് ടൗണിൽ കി മി 50/700 മുതൽ 51/700 വരെ ഫുട്പാത്ത് നിർമ്മാണവും റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ ഒരുക്കുന്നതുമായ പ്രവർത്തി, കരാറുകാരൻ 9.11.2018 ൽ ഉടമ്പടി ഒപ്പു വച്ച് എറ്റെടുത്തു നടത്തിയെങ്കിലും ,ഉടമ്പടി പ്രകാരമുള്ള കാലയളവിൽ നിശ്ചിത പുരോഗതി കൈവരിക്കാത്തതിനാൽ സൂപ്രണ്ടിങ്ങ് എൻജിനീയർ ടെർമിനേറ്റ് ചെയ്യുകയും ബാലൻസ് പ്രവർത്തികൾ ടെണ്ടർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ 05.11.2024 ലെ ഉടമ്പടി പ്രകാരം കരാറുകാരനായ ശ്രീ ശ്രീജിത്ത് പി കെ എന്നവർക്ക് പ്രവർത്തിയുടെ സൈറ്റ് 07-11-2024ന് കൈമാറുകയും പ്രവർത്തി പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.

റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി പുതുതായി 400 മീറ്റർ നീളത്തിൽ ഫുട്പാത്തോട് കൂടിയ കോൺക്രീറ്റ് ഡ്രയിൻ നിർമ്മിച്ചിട്ടുണ്ട് . നേരത്തെ നിർമിച്ച ഫുട്പാത്തിലുൾപ്പെടെ ഏകദേശം 482മീറ്റർ നീളത്തിൽ ഹാൻഡ് റയിൽ ഈ പ്രവർത്തിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ചു.

അതേപോലെ 640 മീറ്റർ നീളത്തിൽ കോൺക്രീറ്റ് കെർബ് നിർമ്മിച്ചിട്ടുണ്ട്. നേരത്തെ നിർമിച്ച ഫുട്പാത്തിലുൾപ്പെടെ 1691ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 60 എംഎം കനത്തിലുള്ള ഇന്റർലോക്ക് കട്ടകൾ വിരിച്ചിട്ടുണ്ട് . റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി 401ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 100 എംഎം കനത്തിലുള്ള ഇന്റർലോക്ക് കട്ടകൾ കൂടി വിരിച്ചിട്ടുണ്ട്.കൂടാതെ കോൺക്രീറ്റ് കെർബിലും ഹാൻഡ് റയിലിലും പെയിന്റിംഗ് പ്രവർത്തി നടത്തിയിട്ടുമുണ്ട്. അതേപോലെ ടാർ റോഡിന്റെ അരികുകൾ സംരക്ഷിക്കുന്നതിനായി ആവശ്യമായ സ്ഥലങ്ങളിൽ 2900 ചതുരശ്ര മീറ്റർ വിസ്‌തൃതിയിൽ ഐറിഷ് ഡ്രയിൻ നിർമിച്ചു.

കഴിഞ്ഞവർഷം സംസ്ഥാനപാതയുടെ ബിസി ഓവർലേ പ്രവർത്തി നടത്തിയതിന്റെ ഭാഗമായി മികച്ച സൗകര്യമാണ് കക്കട്ടിൽ ടൗണിൽ ഉണ്ടായിട്ടുള്ളത്. ജില്ലാതല യോഗങ്ങളിലും, മണ്ഡലതല യോഗങ്ങളിലും ,നിയമസഭയിലും, കക്കട്ടിൽ ടൗൺ നവീകരണ പ്രവർത്തി അടിയന്തരമായി പൂർത്തിയാക്കേണ്ടത് സംബന്ധിച്ച വിഷയം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.കുറ്റ്യാടി നിയോജകമണ്ഡലം വികസന പാതയിൽ മുന്നോട്ടെന്ന് കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു

Kakkattil Town Reconstruction Work

Next TV

Top Stories










News Roundup