Apr 21, 2025 05:23 PM

കക്കട്ടിൽ:(kuttiadi.truevisionnews.com) കുന്നുമ്മൽ ബ്ലോക്ക് പട്ടികജാതി വികസന വകുപ്പ് 24-25 വർഷത്തെ ദുർബല വിഭാഗ പുനരധിവാസ പദ്ധതി പ്രകാരം 100% സബ്‌സിഡിയോടെ നൽകുന്ന സ്വയം തൊഴിൽ പദ്ധതി പ്രകാരം സുലുമോൾ, കത്ത്യാണപ്പാൻ ചാലിൽ എന്നവർ കക്കട്ടിൽ തുടങ്ങിയ ജനസേവാകേന്ദ്രം ബ്ലോക്ക് പ്രസിഡന്റ് കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്തു.

കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡൻ്റ് വി. കെ റീത്ത അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് മുഹമ്മദ് കക്കട്ടിൽ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എൻ. പി കുഞ്ഞിരാമൻ, ലീല, ലീബ സുനിൽ സംസാരിച്ചു.ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ എസ്. സൗദ സ്വാഗതവും എസ്. സി പ്രൊമോട്ടർ കാർത്തിക നന്ദിയും പറഞ്ഞു.

#Weaker #Section #Rehabilitation #Project #Public #Service #Center #inaugurated#Kakkattil

Next TV

Top Stories