Apr 11, 2025 08:05 PM

കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ പ്രധാനറോഡുകളിലൊന്നായ ഏച്ചിലാട് -ചീനവേലി റോഡിന്റെ പുനഃപ്രവർത്തിയിൽ വ്യാപക ക്രമക്കേടെന്ന് പരാതി. കഴിഞ്ഞ ദിവസമാണ് പഞ്ചായത്ത് ഫണ്ട്‌ ഉപയോഗിച്ച് റോഡിൽ ടാറിങ് അടക്കമുള്ള പ്രവർത്തികൾ നടത്തിയത്.

എന്നാൽ പ്രവർത്തി പൂർത്തിയായി ദിവസങ്ങൾക്കുള്ളിൽ തന്നെ റോഡിന്റെ ഇരു ഭാഗങ്ങളും വിള്ളലുകൾ രൂപപ്പെട്ടു. ചെറിയ വാഹനങ്ങൾ പോലും റോഡിലൂടെ പോയാൽ അരികുകൾ താഴ്ന്ന് പോകുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

മഴ ശക്തമായതോടെ റോഡിന്റെ ഇരുഭാഗത്തും കൂട്ടിയിട്ട മണ്ണും ഒലിച്ചു പോയി. പ്രവർത്തി നടക്കുന്ന സമയത്ത് നിർമ്മാണത്തിന് ഉപയോഗിക്കുന്ന എമൽഷൻ അടക്കമുള്ള അസംസ്കൃത വസ്തുക്കളുടെ കുറവ് നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതോടെ വാർഡ് മെമ്പർ അടക്കമുള്ളവർ എത്തിയാണ് വീണ്ടും അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കാൻ കരാറുകാരനോട്‌ ആവശ്യപ്പെട്ടത്. വാഹനങ്ങൾ കയറുന്നതും കൊണ്ടാണ് റോഡ് പൊട്ടുന്നതെന്നാണ് വിള്ളലുകൾ കാണിച്ചു കൊടുത്ത നാട്ടുകാരോട് പഞ്ചായത്തധികൃതർ പറഞ്ഞത്.

#Complaint #alleges #widespread #irregularities #redevelopment #Echilad #Cheenaveli #road

Next TV

Top Stories