മൊകേരി :(kuttiadi.truevisionnews.com) സി പി ഐ മൊകേരി ബ്രാഞ്ച് സെക്രട്ടറിയും ജോയിന്റ് കൗൺസിൽ പ്രമുഖ നേതാവുമായിരുന്ന വി പി ഗംഗാധരൻ പതിനാറാം ചരമവാർഷികം മൊകേരിയിൽ ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ യോഗം ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.


വിവി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യുട്ടീവ് അംഗം രജീന്ദ്രൻ കപ്പള്ളി, പി പി പ്രമോദ് , ഹരികൃഷ്ണ, വിപി നാണു, എം പി ദിവാകരൻ, കെ എസ് സ്മിതോഷ് പ്രസംഗിച്ചു. ഭൂപേശ് മന്ദിരത്തിൽ വിപി നാണു പതാക ഉയർത്തി.
#Mokeri #memories#CPI #organizes #commemoration #VPGangadharan