വട്ടോളി:(kuttiadi.truevisionnews.com) മാലിന്യമുക്ത നവകേരളം പരിപാടിയില്‍ ജില്ലയില്‍ മികച്ച പ്രകടനം നടത്തിയ ബ്ലോക്ക് പഞ്ചായത്തിനുള്ള അവാര്‍ഡ് കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് നേടി. മന്ത്രി എ.കെ ശശീന്ദ്രനില്‍ നിന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി പുരസ്‌കാരം ഏറ്റുവാങ്ങി.


കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ, കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത, മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എന്‍.കെ ലീല, ലീബ സുനില്‍, എം.പി കുഞ്ഞിരാമന്‍, ജോയിന്റ് ബി.ഡി.ഒ മീന, ജിഇഒ ദിദീഷ് എന്നിവര്‍ പ്രസംഗിച്ചു.
#Wastefree #New #Kerala #Kunnummal #block #awarded #best #performance