തൊട്ടിൽപ്പാലം :(kuttiadi.truevisionnews.com) മുപ്പത് മില്ലിഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ തൊട്ടിൽപ്പാലം പോലീസ് അറസ്റ്റുചെയ്തു. കുണ്ടുതോട് കമ്മനക്കുന്നുമ്മൽ അർഷിദ് (26), കായക്കൊടി ദേവർകോവിൽ വെന്നപ്പാലിച്ചിക്കണ്ടി അൽത്താഫ് (25), കായക്കൊടി ആക്കൽ പട്ട്യാൻ്റെ വീട്ടിൽ മുഹമ്മദ് ആഷിഖ് (26) എന്നിവരെയാണ് തൊട്ടിൽപ്പാലം എസ്ഐ പി.സി. റോയിയുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്‌തത്.


കായക്കൊടി കരിമ്പാലക്കണ്ടിയിൽ ലഹരിയുമായി ഇവർ എത്തിയെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാത്രി പോലീസ് നടത്തിയ തിരച്ചിലിലാണ് മൂവരും പിടിയിലാവുന്നത്. ഇവരുടെ വീടുകളിൽ പിന്നീട് പോലീസ് പരിശോധന നടത്തിയെങ്കിലും ലഹരിവസ്തുക്കളൊന്നും കണ്ടെത്താനായില്ല. കേസെടുത്ത ശേഷം മൂവരെയും പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
#Thottilpalam #police #arrest #three #youths #Kayakodi #MDMA