വട്ടോളി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ മാസപ്പടി കേസിൽ പ്രതിയായ സാഹചര്യത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രി പദം രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കുന്നുമ്മൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വട്ടോളി എൽപി സ്‌കൂളിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രകടനം ഒതയോത്ത് റോഡിൽ സമാപിച്ചു.


ബ്ലോക്ക് സെക്രട്ടറി എലിയാറ ആനന്ദൻ, ജമാൽ മൊകേരി, കെ.കെ.രാജൻ, ഒ വനജ, ജി.പി.ഉസ്മാൻ, ബീന കുളങ്ങരത്ത്, ടി.അബ്ദുൾ മജീദ്, സി.കെ.കുഞ്ഞബ്ദുള്ള ഹാജി, എൻ.പി.ജിതേഷ്, വി.കെ.മമ്മു, കെ.അജിൻ, ബിർജു, റാഷീദ് വട്ടോളി, രമ്യ ജുബേഷ്, പി.പി.മോഹനൻ, എൻ.പി.നാണു, സി.കെ. മമ്മു, ശ്രീജ, കെ.കെ.മാനേജൻ, ബാബുരാജ് വട്ടോളി മുതലായവർ നേതൃത്വം നൽകി.
#masappadi #case #PinarayiVijayan #should #resign #Chief #Minister #Congress