കുറ്റ്യാടി: രാസലഹരി വ്യാപനം പുതിയ തലമുറയെ നശിപ്പിക്കുന്ന സാഹചര്യത്തിൽ സ്വന്തം മക്കളുടെ ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധ ചെലുത്താൻ രക്ഷിതാക്കൾ തയ്യാറാകണമെന്ന് നാദാപുരം ഡി. വൈ. എസ്. പി ചന്ദ്രൻ പറഞ്ഞു.


മുണ്ടക്കുറ്റി നിയമവിരുദ്ധ കർമ്മ സമിതിയും മരുതോങ്കര സോൾജിദയേഴ്സ് ഫോറവും ചേർന്ന് സംഘടിപ്പിച്ച രാസലഹരിക്കെതിരെയുള്ള കുടുംബ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ കെ. പി ദിനേശൻ അധ്യക്ഷത വഹിച്ചു.
ഡോ. അഭിലാഷ്, അജിത, പവിത്രൻ, ടി. എൻ നിഷ, കെ മോഹനൻ, പി. പി മൊയ്തു, നാണു കാപ്പുമ്മൽ, എന്നിവർ പ്രസംഗിച്ചു.
#Parents #prepared #pay #attention #even #smallest #details #their #children #DYSP #Chandran