മൊകേരി: (kuttiadi.truevisionnews.com) മൊകേരി ടൗൺ ശുചിത്വ ടൗണായി പ്രഖ്യാപിക്കുന്നതിന്റെയും സൗന്ദര്യവൽക്കരിക്കുന്നതിന്റെയും ഉദ്ഘാടനം ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ എം ഗൗതമൻ നിർവഹിച്ചു.
കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് വി കെ റീത്ത അധ്യക്ഷയായി.
ഹരിതസ്ഥാപനങ്ങളായി തെരഞ്ഞെടുത്ത സ്കൂളുകൾ, അങ്കണവാടികൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ എന്നിവക്കുള്ള സാക്ഷ്യപത്രം, കച്ചവട സ്ഥാപനങ്ങൾക്കുള്ള ബിന്നുകൾ എന്നിവ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി വിജിലേഷ് വിതരണംചെയ്തു.
പഞ്ചായത്ത് സെക്രട്ടറി ജെ ഗിരിജ, സ്ഥിരംസമിതി അധ്യക്ഷരായ റീന സുരേഷ്, ഹേമ മോഹൻ, അംഗങ്ങളായ എ രതീഷ്, നസീറ, ആർ കെ റിൻസി, ഷിനു, എൻ നവ്യ, സിഡി എസ് ചെയർപേഴ്സൺ കെ മിനി, കെ ശശീന്ദ്രൻ, ജമാൽ മൊകേരി,
പി സുരേഷ് ബാബു എന്നിവർ സംസാരിച്ചു. അസി. സെക്രട്ടറി കെ പ്രകാശ് സ്വാഗതം പറഞ്ഞു. ശുചി ത്വഘോഷയാത്രയും നടത്തി.
#Inauguration #Mokeri #Town #Beautification #Cleanliness #Proclamation