കക്കട്ടിൽ: (kuttiadi.truevisionnews.com) കുന്നുമ്മൽ ബിആർസി നേതൃതത്തിൽ പ്രവർത്തിക്കുന്ന ഡ്യൂഡാക്ക് ഓട്ടിസം സെന്ററിൽ ക്ലിനിക്കൽ സൈക്കോളജി വിഭാഗം ആരംഭിച്ചു.
റോത്താന ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സഹകരണത്തോടെയാണ് ക്ലിനിക്കൽ സൈക്കോളജി വിഭാഗം ആരംഭിച്ചത്.
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി ഉദ്ഘാടനം ചെയ്തു.
ബിആർസി പ്രോജക്ട് കോ ഓർഡിനേറ്റർ എം ടി പവിത്രൻ അധ്യക്ഷനായി.
പദ്ധതിക്ക് ആവശ്യമായ തുക റോത്താനാ ഗ്രൂപ്പ് ചെയർമാൻ അന്തു ഹാജി സെന്റർ സപ്പോർട്ടിങ് കമ്മിറ്റി പ്രതിനിധി റംഷിയക്ക് കൈമാറി.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അനുശ്രീ പദ്ധതി വിശദീകരണം നടത്തി.
ബിഹേവിയറൽ തെറാപ്പി, പഠന വൈകല്യ അസസ്മെന്റ്, ഐക്യു അസസ്മെന്റ്റ്, ഫാമിലി കൗൺസലിങ് തുടങ്ങിയ സേവനങ്ങളാണ് ഇവിടെ ലഭിക്കുക.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് സേവനം സൗജന്യമാണ്.
ഭിന്നശേഷി വിദ്യാർഥികൾക്കുള്ള റെയിൽവേ, ബസ് പാസ് വിതരണവും നടന്നു. ബിആർ സി ട്രെയിനർ കെ പി ബിജു, റഷിദ്, സൂരജ്, മനീഷ്, ലിനി, ആദിത്ത് എന്നിവർ സംസാരിച്ചു.
#Clinical #Psychology #Department #Psychology #started #Dudak #Autism #Center