Featured

#Complaint | കുറ്റ്യാടി ടൗണിൽ ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ചതായി പരാതി

News |
Dec 27, 2024 07:22 PM

കുറ്റ്യാടി: കുറ്റ്യാടി ടൗണിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവറെ ഓട്ടം വിളിച്ചയാൾ മർദ്ദിച്ചതായി പരാതി.

മരുതോങ്കര പെരുമ്പറയിൽ ദിനേശനെയാണ് മർദ്ദിച്ചത്. കുറ്റ്യാടി ഗവ. ആശുപത്രിയിൽ ചികിത്സ തേടി. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.

പുതിയ ബസ്‌സ്റ്റാന്റിനടുത്ത് നിന്ന് ഓട്ടം വിളിച്ചിട്ട് പോകാത്തതിനാണത്രെ മൊകേരി സ്വദേശി മർദ്ദിച്ചത്.

തന്റെ കാലിൽ ഓട്ടോ കയറ്റിയെന്ന പരാതിയുമായി അയാളും ആശുപത്രിയിൽ ചികിത്സ തേടിയതായി പറയുന്നു. മർദ്ദനത്തിൽ പ്രതിഷേധിച്ച് സംയുക്ത ഔട്ടോ തൊഴിലാളി യൂണിയൻ ആഭിമുഖ്യത്തിൽ ടൗണിൽ പ്രകടനം നടത്തി


#Complaint #autorickshaw #driver #beaten #up #Kuttiadi #town

Next TV

Top Stories










News Roundup