കക്കട്ടിൽ: (kuttiadi.truevisionnews.com) കെ കെ കുഞ്ഞിച്ചാത്തു എന്ന നാമദേയത്തിൽ സിപിഐഎം തയ്യുള്ളതിൽ ബ്രാഞ്ച് ഓഫീസ് തുറന്നു.
കുന്നുമ്മൽ, നാദാപുരം മേഖലകളിൽ കമ്യൂണിസ്റ്റ് പാർട്ടിയും കർഷക തൊഴിലാളി പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ ത്യാഗ പൂർണമായ പങ്കുവഹിച്ച ഒരാളായിരുന്നു കെ കെ കുഞ്ഞിച്ചാത്തു.
സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി പി രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു.
കുന്നുമ്മൽ ലോക്കൽ സെക്രട്ടറി കെ കെ ദിനേശൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി മോഹനൻ ഫോട്ടോ അനാച്ഛാദനംചെയ്തു.
ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ ദിനേശൻ പതാക ഉയർത്തി. ലതിക, കുന്നുമ്മൽ ഏരിയാ സെക്രട്ടറി കെ കെ സുരേഷ്, ജില്ലാ കമ്മിറ്റി അംഗം കെ പി കുഞ്ഞമ്മത് കുട്ടി എംഎൽഎ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ ലോഹിതാക്ഷൻ സ്വാഗതവും ടി മനോജൻ നന്ദിയും പറഞ്ഞു.
തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
#Office #opened #CPIM #inaugurated #KKKunjichathu #Memorial #Temple #Tayyulla