#Malinyamukthanavakerala | മാലിന്യമുക്ത നവകേരളം; നരിപ്പറ്റ പഞ്ചായത്തിലെ 332 കുടുംബശ്രീകൾ ഇനി ഹരിത അയൽക്കൂട്ടം

#Malinyamukthanavakerala | മാലിന്യമുക്ത നവകേരളം; നരിപ്പറ്റ പഞ്ചായത്തിലെ 332 കുടുംബശ്രീകൾ  ഇനി ഹരിത അയൽക്കൂട്ടം
Dec 27, 2024 07:23 AM | By akhilap

നരിപ്പറ്റ: (kuttiadi.truevisionnews.com) മാലിന്യമുക്ത നവകേരളം രണ്ടാംഘട്ട ജനകീയ ക്യാമ്പയിന്റെ ഭാഗമായി നരിപ്പറ്റ പഞ്ചായത്തിലെ 332 കുടുംബശ്രീയും ഹരിത അയൽക്കൂട്ടമായി പ്രഖ്യാപിച്ചു.

ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എം ഗൗതമൻ പ്രഖ്യാപനം നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി അധ്യക്ഷനായി. കവിത മുഖ്യാതിഥിയായി.

അയൽക്കൂട്ട അംഗങ്ങളുടെ വീടുകളിലെ മാലിന്യ സംസ്കരണ രീതികൾ, അയൽക്കൂട്ടം നേരിട്ട് നടത്തുന്ന പ്രവർത്തനങ്ങളിലെ ഹരിതച്ചട്ടം പാലിക്കൽ, പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് തടയാൻ ഏറ്റെടുത്തിട്ടുള്ള പ്രവർത്തനങ്ങൾ, പ്രദേശത്ത് ശുചിത്വമുള്ള പാതയോരങ്ങൾ സൃഷ്ടിക്കാൻ ഏറ്റെടുത്തിട്ടുള്ള പ്രവർത്തനങ്ങൾ തുടങ്ങിയ മാനദണ്ഡം അടിസ്ഥാനമാക്കിയാണ് സർവേ നടത്തിയത്.

കൈവേലി ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി 332 കുടുംബശ്രീകളും പഞ്ചായത്തിന് ചെടിച്ചട്ടി നൽകി.

വൈസ് പ്രസിഡൻ്റ് വി കെ ബീന, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ എൻ കെ ലീല, വി നാണു. ഷീജ നന്ദൻ, ടി സുധീർ, മി നി, വി ടി അജിത, സക്കീന ഹൈദർ, ലേഖ, സൂരജ്, ശശി, എ പി ബീന എന്നിവർ സംസാരി ച്ചു.

രാജീവൻ നന്ദി പറഞ്ഞു. ഹരിത അയൽക്കൂട്ടത്തിനുള്ള സർട്ടിഫിക്കറ്റ് വിതരണവും ശുചിത്വ പ്രതിജ്ഞയും നടത്തി.

#Garbage #free #New #Kerala #332 #Kudumbashrees #Naripatta #Panchayat #Green #Neighbor #Group

Next TV

Related Stories
#SalnaN | നാടിന് അഭിമാനമായി; സസ്യശാസ്ത്രത്തിൽ ഡോക്ട്രേറ്റ് നേടി സൽന എൻ

Dec 27, 2024 04:25 PM

#SalnaN | നാടിന് അഭിമാനമായി; സസ്യശാസ്ത്രത്തിൽ ഡോക്ട്രേറ്റ് നേടി സൽന എൻ

ഡി വൈ എഫ് ഐ കുന്നുമ്മൽ ബ്ലോക്ക് സിക്രട്ടറി എം.കെ നികേഷ് ഉപഹാരം...

Read More >>
#Complaint | കുറ്റ്യാടി ടൗണിൽ ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ചതായി പരാതി

Dec 27, 2024 01:52 PM

#Complaint | കുറ്റ്യാടി ടൗണിൽ ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ചതായി പരാതി

പുതിയ ബസ്‌സ്റ്റാന്റിനടുത്ത് നിന്ന് ഓട്ടം വിളിച്ചിട്ട് പോകാത്തതിനാണത്രെ മൊകേരി സ്വദേശി...

Read More >>
#Cpim | ഓഫീസ് തുറന്നു; സിപിഐഎം തയ്യുള്ളതിൽ കെ കെ കുഞ്ഞിച്ചാത്തു സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്തു

Dec 27, 2024 07:03 AM

#Cpim | ഓഫീസ് തുറന്നു; സിപിഐഎം തയ്യുള്ളതിൽ കെ കെ കുഞ്ഞിച്ചാത്തു സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്തു

കെ കെ കുഞ്ഞിച്ചാത്തു എന്ന നാമദേയത്തിൽ സിപിഐഎം തയ്യുള്ളതിൽ ബ്രാഞ്ച് ഓഫീസ്...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Dec 27, 2024 06:24 AM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#parco | റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Dec 27, 2024 06:10 AM

#parco | റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
#Firerescuers | കിണറ്റിൽ അകപ്പെട്ട പോത്തിനും കാനയിൽ കുടുങ്ങിയ പശുവിനും രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന

Dec 26, 2024 04:45 PM

#Firerescuers | കിണറ്റിൽ അകപ്പെട്ട പോത്തിനും കാനയിൽ കുടുങ്ങിയ പശുവിനും രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന

പുല്ലു മേയുന്നതിനടിയിൽ വീടിനോട് ചേർന്ന ആൾമറ ഇല്ലാത്ത കിണറ്റിലാണ് പോത്ത്...

Read More >>
Top Stories

News Roundup

Entertainment News