കുറ്റ്യാടി: (kuttiadi.truevisionnews.com) കിണറ്റിൽ അകപ്പെട്ട പോത്തിനും കാനയിൽ കുടുങ്ങിയ പശുവിനും രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന.
രാവിലെ 10 മണിയോട് കൂടിയായിരുന്നു കുറ്റ്യാടി കരണ്ടോട് ഹമീദിന്റെ പോത്ത് കിണറ്റിൽ വീണത് .
പുല്ലു മേയുന്നതിനടിയിൽ വീടിനോട് ചേർന്ന ആൾമറ ഇല്ലാത്ത കിണറ്റിലാണ് പോത്ത് അകപ്പെട്ടത്.
നാദാപുരം സ്റ്റേഷൻ ഓഫീസർ വരുണിൻ്റെ നേതൃത്വത്തിലുള്ള സംഘം പോത്തിനെ രക്ഷപ്പെടുത്തിയത്.
ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ആദർശ് കിണറ്റിൽ ഇറങ്ങി സേഫ്റ്റി ബെൽറ്റ് ഹോസ് എന്നിവ ഉപയോഗിച്ച് മറ്റു സേനാഗംങ്ങളുടെ സഹായത്തോടെ പോത്തിനെ പുറത്തെത്തിച്ചു.
പിന്നീട് ഉച്ചയ്ക്ക് 12.30 ഓട് കൂടിയാണ് അരൂർ ചേരാവൂർ സ്വദേശി അബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള പശു മേയുന്നതിനിടെ കാനയിൽ അകപ്പെട്ടത്.
സന്ദർഭോചിതമായി ഹോസ്, റോപ്പ് എന്നിവ ഉപയോഗിച്ച് ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ പശുവിനെ പുറത്തെത്തിക്കുകയും ചെയ്തു.
രക്ഷപ്രവർത്തനത്തിന് സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ സജി ചാക്കോ നേതൃത്വം വഹിച്ചു. ഫയർ & റെസ്ക്യൂ ഓഫീസർമാരായ ജിഷ്ണു. ആർ സ്വപ്നേഷ് എൻ. കെ, ജ്യോതികുമാർ സി. സി, പ്രബീഷ്, പ്രജീഷ്. പി, അഭിനന്ദ, എന്നിവർ പങ്കാളികളായി
#buffalo #stuck #well #peg #cow #got #stuck #reed #Nadapuram #Agni #Rakshasena #rescuers