#Onamcelebrations | ആഘോഷതിമർപ്പിൽ ഓണച്ചങ്ങാതി; വിദ്യാലയത്തിൽ എത്തിപ്പെടാൻ സാധിക്കാത്ത കുട്ടികൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു

#Onamcelebrations | ആഘോഷതിമർപ്പിൽ ഓണച്ചങ്ങാതി; വിദ്യാലയത്തിൽ എത്തിപ്പെടാൻ സാധിക്കാത്ത കുട്ടികൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു
Sep 13, 2024 07:36 PM | By ShafnaSherin

കുന്നുമ്മൽ : (kuttiadi.truevisionnews.com)കുന്നുമ്മൽ ബി.ആർ.സി ഓണച്ചങ്ങാതി, നെല്ലിയുള്ള പറമ്പത്ത് എയ്ഞ്ചൽ എന്ന കുട്ടിയുടെ വീട്ടിൽ ആഘോഷപൂർവ്വം കൊണ്ടാടി.

തീവ്രചലനപരിമിതി, മറ്റ്‌ അസുഖങ്ങൾമൂലവും വിദ്യാലയത്തിൽ എത്തിപ്പെടാൻ സാധിക്കാത്തകുട്ടികളുടെ വീടുകളിൽ സഹപാഠികളും, അദ്ധ്യാപകരു൦, ബി ആർ സി പ്രവർത്തകരും ഒത്തുചേർന്നുള്ള ഓണാഘോഷമാണ് ഓണച്ചങ്ങാതി.

ആഘോഷ പരിപാടി കുന്നുമ്മൽ എ.ഇ.ഒ അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ കുന്നുമ്മൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ ഉദ്ഘാടനം നിർവഹിച്ചു.കുന്നുമ്മൽ ബി.പി.സി ശ്രീ എം ടി പവിത്രൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. പാലിയേറ്റിവ് കെയർ പ്രവർത്തകൻ ശ്രീ സൂപ്പി കക്കട്ടിൽ , എച് എം ഫോറം കൺവീനർ ശ്രീ ദിനേശൻ മാസ്റ്റർ , ട്രൈനെർ കെ പി ബിജു ,സനൂപ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.

എയ്ഞ്ചലിനുള്ള ഓണസമ്മാനം എ ഇ ഒ ശ്രീ അബ്ദുറഹ്മാൻ സമ്മാനിച്ചു . വിദ്യാർത്ഥികളു൦ അദ്ധ്യാപകരു൦ ചേർന്ന് ഓണപ്പൂക്കളം ഒരുക്കുകയും, വിഭവ സമൃദ്ധമായ ഓണസദ്യ തയ്യാറാക്കി.

ബീ ആർ സി സ൦ഗീതാധ്യാപിക ശ്രീമതി സ്മിതടീച്ചറുടെ നേതൃത്വത്തിൽ ഓണപ്പാട്ടുകളു൦ അവതരിപ്പിച്ചു. വിവിധ ഓണക്കളികളുടെ ആഘോഷതിമർപ്പിൽ ഓണച്ചങ്ങാതി സമുചിതമായി ആഹ്ലാദപൂർവ്വം കൊണ്ടാടി.


#Onachangati #festival #Onam #celebrations #organized #children #attend #school

Next TV

Related Stories
തളീക്കരയിൽ ഓട്ടോറിക്ഷ ബേക്കറികടയിലേക്ക് പാഞ്ഞുകയറി അപകടം

Jun 6, 2025 09:40 PM

തളീക്കരയിൽ ഓട്ടോറിക്ഷ ബേക്കറികടയിലേക്ക് പാഞ്ഞുകയറി അപകടം

തളീക്കരയിൽ ഓട്ടോറിക്ഷ ബേക്കറി കടയിലേക്ക് പാഞ്ഞുകയറി...

Read More >>
മൊകേരി ഗവണ്‍മെന്റ് കോളേജില്‍ കമ്പോസ്റ്റ് പിറ്റ്  നിര്‍മ്മിച്ചു നല്‍കി

Jun 6, 2025 04:17 PM

മൊകേരി ഗവണ്‍മെന്റ് കോളേജില്‍ കമ്പോസ്റ്റ് പിറ്റ് നിര്‍മ്മിച്ചു നല്‍കി

മൊകേരി ഗവണ്‍മെന്റ് കോളേജില്‍ കമ്പോസ്റ്റ് പിറ്റ് നിര്‍മ്മിച്ചു...

Read More >>
 ഓര്‍മ മരം നട്ടു; കുറ്റ്യാടി പഞ്ചായത്ത് തല പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

Jun 6, 2025 04:03 PM

ഓര്‍മ മരം നട്ടു; കുറ്റ്യാടി പഞ്ചായത്ത് തല പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

കുറ്റ്യാടി പഞ്ചായത്ത് തല പരിസ്ഥിതി ദിനാചരണം...

Read More >>
കുറ്റ്യാടിയിലെ ലഹരി -പെൺവാണിഭ മാഫിയക്കെതിരെ പോലീസ് ശക്തമായ നിയമനടപടി സ്വീകരിക്കുക -എസ് ഡി പി ഐ

Jun 6, 2025 01:16 PM

കുറ്റ്യാടിയിലെ ലഹരി -പെൺവാണിഭ മാഫിയക്കെതിരെ പോലീസ് ശക്തമായ നിയമനടപടി സ്വീകരിക്കുക -എസ് ഡി പി ഐ

കുറ്റ്യാടിയിലെ ലഹരി -പെൺവാണിഭ മാഫിയക്കെതിരെ പോലീസ് ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് എസ് ഡി പി...

Read More >>
Top Stories










News Roundup