Featured

തളീക്കരയിൽ ഓട്ടോറിക്ഷ ബേക്കറികടയിലേക്ക് പാഞ്ഞുകയറി അപകടം

News |
Jun 6, 2025 09:40 PM

കുറ്റ്യാടി: തളീക്കരയിൽ ഓട്ടോറിക്ഷ ബേക്കറി കടയിലേക്ക് പാഞ്ഞുകയറി അപകടം. കുറ്റ്യാടി-തൊട്ടിൽപ്പാലം റോഡിൽ തളീക്കരയിലാണ് സംഭവം . വൈകീട്ട് ആറരയോടെ തൊട്ടിൽപ്പാലത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ തളീക്കരയിലെ ഫനാർ ബേക്കറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കടയിലുണ്ടായിരുന്ന ജീവനക്കാരന് പരിക്കേറ്റിട്ടുണ്ട്. ഓട്ടോ ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നെന്ന് ദൃക്‌സാക്ഷികൾ .

Accident auto-rickshaw crashes bakery shop Thaleekkara

Next TV

Top Stories










News Roundup