Featured

വൈദ്യുതി ക്ഷാമം ; സി എൻ ജി നിറക്കാൻ കഴിയാതെ വാഹനങ്ങൾ വലയുന്നു

Kuttiadi Special |
Jan 18, 2022 08:40 PM

കുറ്റ്യാടി: വടകര താലൂക്കിലെ ഏക സി എൻ ജി പമ്പിൽ കടുത്ത വൈദ്യുതി ക്ഷാമം. ഇന്ധനം പൂർണതോതിൽ നിറക്കാൻ കഴിയാതെ വാഹനങ്ങൾ പ്രതിസന്ധിയിൽ. കംപ്രസ്സഡ്‌ നാച്ച്യുറൽ ഗ്യാസ് (സി എൻ ജി ) ഉപയോഗിച്ചുള്ള വാഹനങ്ങൾ ദിനംപ്രതി വർദ്ധിക്കുകയാണ്.

താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ ഇരുന്നൂറിലധികം ഓട്ടോറിക്ഷകൾ ഇത്തരത്തിൽ ഉണ്ട്. കുറ്റ്യാടിയിൽ മാത്രമാണ് സി എൻ ജി നിറക്കാനുള്ള സൗകര്യം ഉള്ളത്. കോഴിക്കോട്ടോ കൊയിലാണ്ടിയിലോ പോയി സി എൻ ജി ഇന്ധനം നിറക്കുന്നത് ലാഭകമല്ല.

കുറ്റ്യാടി സി എൻ ജി സ്റ്റേഷനിൽ എത്തി ഫുൾ ടാങ്ക് ഇന്ധനം നിറച്ചാൽ രണ്ടും മൂന്നും ദിവസം സർവ്വീസ് നടത്താൻ കഴിയും. എന്നാൽ കുറ്റ്യാടി പമ്പിൽ വോൾട്ടേജ് ക്ഷാമം കാരണം 60 ശതമാനം ഇന്ധനം മാത്രമേ നിറക്കാൻ കഴിയുന്നുള്ളൂ. കംപ്രസ്സിംഗ് മെഷിൻ വർക്ക് ചെയ്യാൻ ആവശ്യമായ വോട്ടേജ് ഇവിടെ ലഭ്യമല്ല.

200 Kv ട്രാൻഫോർമർ സ്ഥാപിച്ചാൽ മാത്രമേ ആവശ്യത്തിന് വൈദ്യുതി ലഭിക്കുകയുള്ളൂ. ആറ് മാസം മുമ്പെ ഇവിടെ ട്രാൻഫോർമർ സ്ഥാപിക്കാൻ കെ.എസ്.ഇ .ബിക്ക് ആറ് ലക്ഷത്തിലധികം രൂപ അടച്ചതായി പമ്പ് അധികൃതർ പറഞ്ഞു. ഒരു മാസത്തിലേറെയായി പമ്പ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

കിലോമീറ്ററുകൾ താണ്ടി കുറ്റ്യാടിയിൽ സി എൻ ജി നിറക്കാൻ എത്തുന്ന ഓട്ടോറിക്ഷകൾ പൂർണമായി ഇന്ധനം നിറക്കാനാകാതെ മടങ്ങുകയാണ്. ഉപജീവന മാർഗത്തിനായി ഓട്ടോറിക്ഷ ഓടിക്കുന്നവർക്ക് കനത്ത നഷ്ടമാണ് ഇത് കാരണം ഉണ്ടാകുന്നതെന്ന് പ്രദീപ് അരൂർ പറഞ്ഞു.

സർക്കാർ പ്രകൃതി സൗഹൃദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുമ്പൊഴും ഇന്ധനം നിറക്കാനുള്ള സൗകര്യം ആവശ്യത്തിന് ഒരുക്കുന്നില്ല.

മെറ്റീരിയൽ ക്ഷാമം കൊണ്ടാണ് പ്രവൃത്തി നീണ്ടു പോയതെന്നും കുറ്റ്യാടിയിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ രണ്ട് ദിവസത്തിനകം പ്രവൃത്തി ആരംഭിക്കുമെന്ന് കെ എസ് ഇ ബി അധികൃതർ ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.

Unable to fill CNG, the vehicles are stranded

Next TV

Top Stories