മരുതോങ്കര : (kuttiadinews.in) ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് മരുതോങ്കര പഞ്ചായത്തിന് കീഴിലെ കിടപ്പു രോഗികളുടെ വീടുകളിൽ അധികൃതർ സന്ദർശനം നടത്തി.


ആയുർവേദ മെഡിക്കൽ ഓഫീസർ Dr. അപർണ, വാർഡ് മെമ്പർ ശ്രീമതി . അജിത, കമ്യൂണിറ്റി നഴ്സ് ശ്രീമതി . സുമതി എന്നിവരുടെ നേതൃത്വത്തിലാണ് ഭവന സന്ദർശനം നടത്തിയത്.
അവരുടെ സുഖ വിവരങ്ങൾ അന്വേഷിച്ചറിയാനും അവരുടെ കൂടെ സമയം ചിലവഴിക്കുകയെന്നുമാണ് പരിപാടിയുടെ ലക്ഷ്യം.
#world #palliative #day #visited #bed #patients #maruthonkara