കുറ്റ്യാടി:(kuttiadinews.in) കുറ്റ്യാടിയിൽ തെലുങ്കാന സ്വദേശിയെ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ കേസ് എടുത്തു.


ആറു ദിവസമായിട്ടും പോലീസിന് പ്രതിയെ പിടി കൂടാൻ ആയില്ല.കഴിഞ്ഞ ഞായറാഴ്ചയാണ് യുവതിക്ക് നേരെ അക്രമം ഉണ്ടായത്.
സംഭവം നടന്ന ഉടനെ പോലീസിൽ വിവരം അറിയിച്ചിരുന്നുവെങ്കിലും തെളിവ് ശേഖരിക്കുന്നതിൽ കൃത്യമായി ഇടപെട്ടില്ലെന്ന് കുടുംബം ആക്ഷേപിക്കുന്നു.
സി സി ടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പോലീസ് തയ്യാറായിട്ടില്ല.ഫോറൻസിക് പരിശോധന വൈകി തുടങ്ങി നിരവധി ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്.
എന്നാൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സംശയം തോന്നിയവരെ ചോദ്യം ചെയ്തു വരികയാണെന്നും പ്രതിയെ എത്രയും വേഗം പിടി കൂടാൻ സാധിക്കുമെന്നുമാണ് പോലീസിന്റെ വിശദീകരണം.
കുറ്റ്യാടി സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
#kuttiadi #rape #case #women's #commission #tookup #case