കുറ്റ്യാടി:(kuttiadinews.in)നിപ വൈറസിന്റെ വ്യാപനം ആശങ്ക ഒഴിയുന്ന സാഹചര്യത്തിൽ ജാനകിക്കാട് മേഖലകളിൽ കാട്ടു പന്നികൾ ചാവുന്നത് ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുന്നു.


കഴിഞ്ഞ ദിവസങ്ങളിൽ ജാനകിക്കാട് പരിസര ങ്ങളിൽ എത്തിയ കേന്ദ്ര സംഘം ചത്ത കാട്ടുപന്നി യുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. അസ്വഭാവികമായി ആശങ്ക പെടെണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു.
എന്നാൽ ചൊവാഴ്ച രാത്രി ജാനകിക്കാട് പരിസരത്ത് വീണ്ടും കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി.ഇതോടെ ഈ പ്രദേശത്ത് ചത്ത് വീഴുന്ന കാട്ടുപന്നികളുടെ എണ്ണം വർദ്ധിക്കു കയാണ്.
സംഭവസ്ഥലം മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സജിത്ത്, ഗ്രാമ പഞ്ചായത്ത് അംഗം തോമസ് കാത്തിരതിങ്കൽ വനം വകുപ്പ് അധികാരികളും എത്തി വിശകലനം നടത്തി
#death #wildboars #forest #cause #concern