കുറ്റ്യാടി:(kuttiadinews.in) കുറ്റ്യാടിയിൽ പാതിരാത്രി വീട്ടിൽ കയറി യുവതിയെ മാനഭംഗം ചെയ്യാൻ ശ്രമിച്ചതായി പരാതി. കുളങ്ങരത്ത് സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിലാണ് അതിക്രമം.


യുവതിയും ഉമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രാത്രി വീടിൻ്റെ മുകളിലത്തെ നിലയിലൂടെ അകത്തു കയറിയ അക്രമി മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
യുവതി ഇയാളുടെ കൈ കടിച്ചു മുറിച്ചു. തുടർന്ന് അക്രമി രക്ഷപ്പെടുകയായിരുന്നു. രാത്രി തന്നെ കുറ്റ്യാടി പോലീസ് സ്ഥലത്തെത്തി. യുവതി പരാതി എഴുതിനൽകിയിട്ടുണ്ട്.
#complaint #he #entered # house #middle #night #tried #rape #woman