Featured

#nipah | നിപ; പ്രതിരോധ നിയന്ത്രണങ്ങളിൽ കുറ്റ്യാടി നിശബ്ദമായി

News |
Sep 16, 2023 11:30 AM

കുറ്റ്യാടി:(kuttiadinews.in) നിപ സാധ്യത മുന്നിൽ കണ്ടുകൊണ്ട് നടപ്പിലാക്കിയ നിയന്ത്രണങ്ങൾ ഏറ്റവും കൂടുതലായി ബാധിച്ചത് കുറ്റ്യാടി നിവാസികളെയാണ്.

കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ കുറ്റ്യാടി ടൺ ഉൾപ്പെടെ നിശബ്ദമായി. നിപ വ്യാപനത്തിന്റെ ചിത്രങ്ങളിലൊന്നും കുറ്റ്യാടി ഇല്ല.

എന്നാൽ അയൽ പഞ്ചായത്തുകളിൽ കേസ് റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കുറ്റ്യാടിയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയത്. മരുതോങ്കര ആയഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ ആണ് നിലവിൽ നിപ കേസിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഈ സ്ഥലങ്ങളിൽ നിലവിൽ കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചതോടെ കുറ്റ്യാടി ബസ് സ്റ്റാൻഡ് പരിസരവും വിജനമായി.

ചികിത്സാരംഗത്ത് ജനങ്ങൾ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയിലും ആളുകളുടെ എണ്ണം ഗണ്യമായ തോതിൽ കുറഞ്ഞു. അവശ്യസാധനങ്ങൾ വിൽക്കുന്ന കട ഒഴിച്ചാൽ ബാക്കിയെല്ലാം അടഞ്ഞു കിടക്കുന്ന അവസ്ഥയിലാണ്.

നിപ കേസുകളിൽ വർദ്ധനവ് ഉണ്ടായാൽ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കാനാണ് നിലവിലെ തീരുമാനം.

#Kuttiadi #silent #defensive #controls

Next TV

Top Stories










Entertainment News