കാവിലുംപാറ:(kuttiadinews.in)നിപ പ്രതിരോധവുമായ് ബന്ധപ്പെട്ട് കാവിലും പാറ ഗ്രാമപഞ്ചായത്തിൽ അവലോകന യോഗം ചേർന്നു.


പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം കാവിലുംപാറ പഞ്ചായത്തിൽ പുരോഗമിക്കുകയാണ്.
അവശ്യ വസ്തുക്കൾ ഒഴികെയുള്ള മറ്റെല്ലാ സർവീസുകളും താത്കാലികമായി നിർത്തി വെക്കാനും, കണ്ടയ്ൻമെന്റ് സോണിൽ നിയന്ത്രണങ്ങൾ ശക്തമാക്കാനും പഞ്ചായത്ത് തലത്തിൽ തീരുമാനമായിട്ടുണ്ട്
.കൂടാതെ ആർ. ആർ. ടി വളണ്ടിയേർസ് മുഖേന അവശ്യ വസ്തുക്കൾ അവശ്യ ഇടങ്ങളിലേക്ക് സമയബന്ധിതമായി എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങളും പ്രസ്തുത അവലോകന യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
#nipa #resistance #kavilumpara #grampanchayat #review #meeting