#Latest news #Thottilpalam local news #Kozhikode youth death news
തൊട്ടിൽപ്പാലം : (kuttiadi.truevisionnews.com) വണ്ണാത്തിച്ചിറ പീടികപ്പാറയിൽ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പീടികപ്പാറ ഉന്നതിയിൽ നാണുവിന്റെ മകൻ നമീഷ് (24) ആണ് മരണപ്പെട്ടത്.
ഇന്നലെ രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. നമീഷിനെ പീടികപ്പാറ ഉന്നതിയിലുള്ള വീട്ടിലെ ഫാനിന്റെ ഹൂക്കിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് എഫ് ഐ ആറിൽ പറയുന്നത് . ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlight: 24 Year Old Youth Found Dead Inside House at Thottilpalam Vannathichira
#Latest news #Thottilpalam local news #Kozhikode youth death news







































