adimage

adimage

കുറ്റ്യാടിയിൽ കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി സർവീസ് വേണമെന്ന് കോൺഗ്രസ് ; യാത്രാദുരിതത്തിലായി ഉൾപ്രദേശങ്ങൾ

കുറ്റ്യാടിയിൽ കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി സർവീസ് വേണമെന്ന് കോൺഗ്രസ് ; യാത്രാദുരിതത്തിലായി ഉൾപ്രദേശങ്ങൾ adimage adimage
2026-07-15T15:40:00 | By Fathimathul Henna
#Latest News #KSRTC #GramaVandi #Kuttiyadi #Transport

കുറ്റ്യാടി:(kuttiadi.truevisionnews.com)കുറ്റ്യാടിയിൽ ബസ് സൗകര്യം ഇല്ലാത്ത പ്രദേശങ്ങളിലെ യാത്രാ പ്രശ്നം പരിഹരിക്കാൻ കുറ്റ്യാടി ഗ്രാമപഞ്ചായത്തിൽ കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി സർവീസ് ആരംഭിക്കണമെന്ന് കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

നിട്ടൂർ, നടുപ്പൊയിൽ, ഊരത്ത്, മാവുള്ളച്ചാൽ തുടങ്ങിയ പ്രദേശങ്ങളിലാണ് നിലവിൽ യാത്രാസൗകര്യം കുറവായുള്ളത്. ഈ മേഖലകളിലുള്ളവർ യാത്രയ്ക്കായി പൂർണമായും ജീപ്പുകളെയും ഓട്ടോറിക്ഷകളെയും ആശ്രയിക്കുന്നതിനാൽ വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്.

സ്‌കൂൾ ബസ് സൗകര്യമില്ലാത്തതിനാൽ വിദ്യാർത്ഥികൾ കിലോമീറ്ററുകളോളം കാൽനടയായാണ് സ്‌കൂളുകളിൽ എത്തുന്നത്. കൂടാതെ, ജോലിസ്ഥലങ്ങളിലേക്ക് പോകുന്ന സ്ത്രീ തൊഴിലാളികൾ കൃത്യസമയത്ത് ജോലിസ്ഥലത്ത് എത്താനാവാതെയും വൈകുന്നേരങ്ങളിൽ വീടുകളിൽ തിരിച്ചെത്താൻ വൈകിയും പ്രയാസപ്പെടുകയാണ്.

സമീപത്തെ പഞ്ചായത്തുകളിൽ ഗ്രാമവണ്ടി സർവീസ് വിജയകരമായി പ്രവർത്തിക്കുമ്പോൾ കുറ്റ്യാടിയിലെ ഉൾപ്രദേശങ്ങളെ അവഗണിക്കുന്നത് ശരിയല്ലെന്ന് യോഗം വിലയിരുത്തി. ഗ്രാമവണ്ടി സർവീസ് ആരംഭിക്കുകയാണെങ്കിൽ സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ ഗുണം വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും ലഭിക്കും കായും ഇത് സാധാരണക്കാരുടെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് കോൺഗ്രസ് കമ്മിറ്റിയുടെ നിലപാട്.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.കെ. സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീജേഷ് ഊരത്ത്, പി.പി. ആലിക്കുട്ടി, കെ.പി. മജീദ്, നൗഷാദ് കോവിലത്ത്, കേളോത്ത് ഹമീദ്, പി.പി. ശശികുമാർ, എസ്.ജെ. സജീവ് കുമാർ, മംഗലശ്ശേരി ബാലകൃഷ്ണൻ, എൻ.സി. കുമാരൻ, കിണറ്റുംകണ്ടി അഹമ്മദ് എന്നിവർ പ്രസംഗിച്ചു.

Content Highlight: Demand for KSRTC Grama Vandi Service in Kuttiyadi Panchayat-new

#Latest News #KSRTC #GramaVandi #Kuttiyadi #Transport

adimage

Next TV

adimage adimage
Related Stories
പുത്തൻ കെട്ടിടത്തിലേക്ക്; കായക്കൊടി റസ്‌ക്യൂ ടീമിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

Jul 15, 2026 02:52 PM

പുത്തൻ കെട്ടിടത്തിലേക്ക്; കായക്കൊടി റസ്‌ക്യൂ ടീമിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ കായക്കൊടിയിൽ റസ്‌ക്യൂ ടീം ഓഫീസ് തുടങ്ങി. ചൂരൽമല ദുരന്ത അതിജീവിതൻ ഷംസീർ മേപ്പാടി ഉദ്ഘാടനം...

Read More >>
കുറ്റ്യാടി താലൂക്ക് ആശുപത്രി ജില്ലാ ജനറൽ ആശുപത്രിയാക്കണം: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി

Jul 15, 2026 01:45 PM

കുറ്റ്യാടി താലൂക്ക് ആശുപത്രി ജില്ലാ ജനറൽ ആശുപത്രിയാക്കണം: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി

കിഴക്കൻ മലയോര മേഖലയിലെ പാവപ്പെട്ടവരുടെ ആശ്രയമായ കുറ്റ്യാടി താലൂക്ക് ആശുപത്രി ജില്ലാ ജനറൽ ആശുപത്രിയായി ഉയർത്തണമെന്ന് കോൺഗ്രസ്. ഡോക്ടർമാരുടെ...

Read More >>
അറിവിന്റെ വഴിയിൽ കൂട്ടായി റെഡ്ക്രോസ്; കുറ്റ്യാടി ഉപജില്ലയിലെ പത്ത് വിദ്യാലയങ്ങളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

Jul 15, 2026 10:01 AM

അറിവിന്റെ വഴിയിൽ കൂട്ടായി റെഡ്ക്രോസ്; കുറ്റ്യാടി ഉപജില്ലയിലെ പത്ത് വിദ്യാലയങ്ങളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഇന്ത്യൻ റെഡ്ക്രോസ് കുറ്റ്യാടി ബ്രാഞ്ച് കുന്നുമ്മൽ ഉപജില്ലയിലെ 10 സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു. എം.എൽ.എ കെ.എം...

Read More >>
adimageadimage
 കുന്നുമ്മൽ ഉപജില്ലാ സുബ്രതോ കപ്പ്; ആർ.എൻ.എം എച്ച്.എസ്.എസും കുറ്റ്യാടി ജി.എച്ച്.എസ്.എസും ജേതാക്കളായി

Jul 15, 2026 09:10 AM

കുന്നുമ്മൽ ഉപജില്ലാ സുബ്രതോ കപ്പ്; ആർ.എൻ.എം എച്ച്.എസ്.എസും കുറ്റ്യാടി ജി.എച്ച്.എസ്.എസും ജേതാക്കളായി

കുന്നുമ്മൽ ഉപജില്ലാ സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റ് കുറ്റ്യാടിയിൽ സമാപിച്ചു. ജൂനിയറിൽ ആർ.എൻ.എം എച്ച്.എസ്.എസും സബ് ജൂനിയറിൽ കുറ്റ്യാടി...

Read More >>
കുറ്റ്യാടിയിൽ ലഹരിയെ തുടച്ചുനീക്കാൻ കുരുന്നുകളുടെ വരക്കൂട്ടുകൾ; കുന്നുമ്മൽ ഉപജില്ലയിൽ ചിത്രരചനാ മത്സരം

Jul 14, 2026 04:14 PM

കുറ്റ്യാടിയിൽ ലഹരിയെ തുടച്ചുനീക്കാൻ കുരുന്നുകളുടെ വരക്കൂട്ടുകൾ; കുന്നുമ്മൽ ഉപജില്ലയിൽ ചിത്രരചനാ മത്സരം

ലഹരിക്കെതിരെ ബോധവത്കരണത്തിന്റെ ഭാഗമായി നരിക്കൂട്ടുംചാൽ വേദിക വായനശാല എൽ.പി വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം...

Read More >>
മരുതോങ്കര ലഹരി കേസ് ': കായിക അധ്യാപിക കീർത്തനയ്ക്കായി പോലീസ്  കസ്റ്റഡി അപേക്ഷ നൽകും

Jul 14, 2026 02:45 PM

മരുതോങ്കര ലഹരി കേസ് ': കായിക അധ്യാപിക കീർത്തനയ്ക്കായി പോലീസ് കസ്റ്റഡി അപേക്ഷ നൽകും

മരുതോങ്കര ലഹരി കേസിലെ പ്രതി കായിക അധ്യാപിക കെ.സി. കീർത്തനയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്. വിദ്യാർത്ഥികളിലേക്ക് ലഹരി എത്തിച്ചോ എന്നതാണ് പ്രധാന...

Read More >>
adimage
Top Stories










News Roundup






adimage
Entertainment News





adimage
adimage