കക്കട്ടിൽ :(kuttiadi.truevisionnews.com) കുറ്റ്യാടിക്കടുത്ത് കക്കട്ടിൽ സ്വകാര്യ ബസ്സും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. അപകടത്തിൽപ്പെട്ടവരെ നാദാപുരം ഫയർ ആൻ്റ് റെസ്ക്യൂ സേന രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചു. ഇന്ന് പുലർച്ചെ 5.20 നാണ് അപകടം. കുറ്റ്യാടി - നാദാപുരം സംസ്ഥാന പാതയിൽ കുളങ്ങരത്താണ് അപകടം ഉണ്ടായത്.
കൈവേലിയിൽ നിന്ന് തൃശ്ശൂരിലേക്ക് പുറപ്പെട്ട സ്വകാര്യ ബസ്സും പച്ചക്കറി കയറ്റി കുറ്റ്യാടി ഭാഗത്തേക്ക് പോകുന്ന പിക്ക് അപ്പ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. വാനിലുള്ള രണ്ട് പേർക്കാണ് പരിക്ക് പറ്റിയത്. പരിക്കേറ്റ മുർഷിദ് (21),മുഹമ്മദ് ഫഹദ് (19) എന്നിവരെ അഗ്നിരക്ഷ സേനയുടെ വാഹനത്തിൽ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. രക്ഷാപ്രവർത്തനത്തിന് സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ എം. വി ഷാജി നേതൃത്വം നൽകി.
Car accident in Kuttiadi, Kakkattil