കുറ്റ്യാടി:(kuttiadi.truevisionnews.com) മുണ്ടക്കുറ്റി ലഹരി വിരുദ്ധ കര്‍മ്മ സമിതിയുടെയും സോള്‍ജിയേഴ്സ് ഫോറം മരുതോങ്കരയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച രാസലഹരിക്കെതിരെയുള്ള കുടുംബസദസ്സ് നാദാപുരം ഡിവൈഎസ്പി എ.പി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.


ചെയര്‍മാന്‍ കെ.പി ദിനേശന്‍ അധ്യക്ഷനായി. ഡോ. അഭിലാഷ് മുഖ്യാഥിതിയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജിത പവിത്രന്‍, ടി.എന്‍ നിഷ, കെ. മോഹനന്‍, പി.പി മൊയ്തു, നാണു കാപ്പുമ്മല്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഗാനസന്ധ്യയും മാജിക് പ്രദര്‍ശനവും നടത്തി.
#Anti-Drug #Action #Committee #SoldiersForum #Maruthongara #organized #antidrug #family #meeting #Mundakkutty