കക്കട്ടിൽ:(kuttiadi.truevisionnews.com) കേര കർഷകന് പ്രത്യാശ നൽകി നാളീകേരത്തിൻ്റെ നന്മയും പിരിശുദ്ധിയും നാടിന് സമ്മാനിച്ച സഹകരണ സ്ഥാപനത്തിന് പതിറ്റാണ്ടുകൾ നേതൃത്വം നൽകിയ സാരഥികൾ പടിയിറങ്ങി.


കക്കട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന വടകര താലൂക്ക് പ്രൈമറി കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയിൽ 20 വർഷക്കാലം ഡയരക്ടറായി നേതൃത്വം വഹിച്ച വി.പി. കുഞ്ഞികൃഷ്ണൻ, 15 വർഷം സേവനം ചെയ്ത എൻ.പി കണ്ണൻ മാസ്റ്റർ, 10 വർഷം സേവനം ചെയ്ത വൈസ് പ്രസിഡണ്ട് പി.കെ ബാലൻ മാസ്റ്റർ, ടി പി നാണു, പി. ചോയിക്കുട്ടി, പി. മോഹനൻ, ഒ. കമല എന്നിവർക്ക് യാത്രയയപ്പ് നൽകി.
സൊസൈറ്റി ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡണ്ട് കെ.ടി. മനോജൻ അധ്യക്ഷത വഹിച്ചു. കെ.കെ. സുരേഷ് ഡയരക്ടർ മാരെ ആദരിച്ചു. ചടങ്ങിൽ എ.എം. റഷീദ്, കെ പി കുമാരൻ മാസ്റ്റർ, എ.എം. അശോകൻ കെ.ടി. വിനോദൻ പി.ടി.കെ ഷാജീവൻ എന്നിവർ സംസാരിച്ചു.സിക്രട്ടറി കണ്ടോത്ത് ശ്രീജിത്ത് സ്വാഗതം പറഞ്ഞു.
#Farewell#companions#charioteers #left #stage#leaving #behind#purity