കുറ്റ്യാടി : (kuttiadi.truevisionnews.com) ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ വ്യത്യസ്ത പദ്ധതികൾ ആവിഷ്കരിച്ചു മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാക്കാവുന്ന തരത്തിൽ സംസ്ഥാനത്ത് ആദ്യമായി വിമുക്തി ക്ലബ്ബിന് കീഴിൽ കേഡറ്റ് രൂപവൽക്കരിച്ച് മാതൃകയായ ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂളിനെ ഐ എൻ എൽ കുറ്റ്യാടി മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു.


കുറ്റ്യാടി മണ്ഡലം കമ്മിറ്റി ലഹരി മുക്ത വാരാചരണം നടത്തുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു അനുമോദനം. അനുമോദന ചടങ്ങിൽ വിമുക്തി കൺവീനർ അസീസ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു.
സ്കൂളിനുള്ള സ്നേഹോപഹാരം വിമുക്തി കേഡറ്റുകളുടെയും ഹെഡ്മാസ്റ്ററുടെയും സാന്നിധ്യത്തിൽ ഐഎൻഎൽ കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട് കെ കെ നൗഷാദ് നിന്ന് വിമുക്തി ക്ലബ്ബ് കൺവീനർ അസീസ് മാസ്റ്റർ ഏറ്റുവാങ്ങി
#Alcohol #Free #Week #observed #Vimukthi #cadets #felicitated