കുറ്റ്യാടി : കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് കുട്ടികളുടെ പാർക്ക് വടകര ഹരിയാലി ഹരിത കർമസേന പ്രവർത്തകർ ഏറ്റെടുത്ത് നടത്തും. ബി .ഒ .ടി അടിസ്ഥാനത്തിൽ അഞ്ചുവർഷത്തേക്കാണ് പാർക്ക് നടത്താൻ നൽകുന്നത്.


ഏപ്രിൽ ആദ്യവാരത്തോടെ തുറന്നു പ്രവർത്തിക്കാനാണ് തീരുമാനം. ഏറെക്കാലമായി പ്രവർത്തനം നിലച്ച പാർക്കിൻ്റെ അറ്റകുറ്റപ്പണികൾ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. പാർക്കിൻ്റെ നവീകരണം പൂർത്തിയാകുന്നതോടെ കുട്ടികൾക്കും വയോജനങ്ങൾക്കും സായാഹ്നത്തിൽ സമയം ചെലവഴിക്കാനാനുള്ള ഇടമായി ഇവിടം മാറും.
കൂടാതെ ഓപ്പൺ ജിം, പരിപാടികൾ അവതരിപ്പിക്കാനുള്ള സ്റ്റേജ്, കുട്ടികളുടെ കളിയുപകരണങ്ങളും റൈഡുകളും എന്നിവയും പാർക്കിൽ സജ്ജീകരിക്കും. ഉദ്ഘാടന പരിപാടിയുടെ ഭാഗമായി ഈ മാസം 16 ന് ജനകീയ പങ്കാളിത്തത്തോടെ കുറ്റ്യാടിപ്പുഴ ശുചീകരിക്കും.
23 ന് പ്രാദേശിക ചിത്ര കലാകാരന്മാരുടെ ചിത്രരചനയും സംഘടിപ്പിക്കും.കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ ടി നഫീസ അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്‌റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ സബിനാ മോഹൻ, എ സി അബ്‌ദുൽ മജീദ്, ഹരിയാലി കോ ഓർഡിനേറ്റർ മണലിൽ മോഹനൻ, സെക്രട്ടറി പി കെ അനില,പി സി രവീന്ദ്രൻ മാസ്റ്റർ, പി കെ ബാബു മാസ്റ്റർ, ഇസെഡ് എ അബ്ദുൽ സൽമാൻ, അഡ്വ. ജമാൽ പാറക്കൽ, അനസ്, എന്നിവർ സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ മോഹൻദാസ് സ്വാഗതവും സെക്രട്ടറി ഒ ബാബു നന്ദിയും പറഞ്ഞു
#Kuttiadi #riverside #park #taken #over #Hariyali #Haritha #Karma #Sena