കുറ്റ്യാടി:(kuttiadi.truevisionnews.com) അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ ഐസിഡിഎസ് ഓഫിസിലേക്ക് മാർച്ച് നടത്തി. കുന്നുമ്മൽ പ്രോജക്ടിലെ അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം യഥാസമയം ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.


സിഐടിയു കുന്നുമ്മൽ ഏരിയാ പ്രസിഡന്റ് ടി കെ ബിജു ഉദ്ഘാടനം ചെയ്തു. കെ ശോഭഅധ്യക്ഷയായി. ഏരിയാ സെക്രട്ടറി കെ പി ശോഭ സ്വാഗതവും കെ ടി ഷിജി നന്ദിയും പറഞ്ഞു.
#Protestmarch #demanding #timely #payment #honorarium #Anganwadi #workers