കുറ്റ്യാടി:(kuttiadi.truevisionnews.com) വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെയും വില്‍പ്പനയ്‌ക്കെതിരെയും കെഎസ്‌യു സംഘടിപ്പിച്ച വിദ്യാര്‍ത്ഥി മുന്നേറ്റം 'മോചനം' ശ്രദ്ധേയമായി. കെഎസ്‌യു കുറ്റ്യാടി ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കിയിരിക്കുന്നത്.


വിദ്യാര്‍ത്ഥികളെ ലഹരിക്ക് അടിമയാക്കുന്ന ലഹരി മാഫിയകള്‍ക്കെതിരെ രക്ഷിതാക്കളുടെയും, പോലീസിന്റയും സഹായത്തോടുകൂടി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. മോചനം കുറ്റ്യാടി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ. ഉണ്ണി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റാനിഷ് അദ്ധ്യക്ഷനായി. കെഎസ്‌യു ജില്ല ജനറല്‍ സെക്രട്ടറി രാഹുല്‍ ചാലില്‍ മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് മിശാല്‍, മുഹമ്മദ് അതിനാന്‍, അന്‍വിന്‍ മഹേഷ്, ഫര്‍ഹാന്‍, നുഫൈല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
#Release #KSU #student #movement #against #drugaddiction #becomes #notable