മൊകേരി കോളേജ് അക്കാദമിക്ക് ആൻ്റ് ഡിജിറ്റൽ റിസോഴ്‌സ് സെൻ്റർ ഉദ്ഘാടനം നാളെ

മൊകേരി കോളേജ് അക്കാദമിക്ക് ആൻ്റ് ഡിജിറ്റൽ റിസോഴ്‌സ് സെൻ്റർ  ഉദ്ഘാടനം നാളെ
Mar 12, 2025 12:11 PM | By Anjali M T

മൊകേരി :(kuttiadi.truevisionnews.com) കിഫ്‌ബി ഫണ്ടിൽ നിന്നും നാലരക്കോടി രൂപയോളം ചെലവഴിച്ചു നിർമ്മിച്ച മൊകേരി ഗവ: കോളേജ് അക്കാദമിക്ക് ആൻ്റ് ഡിജിറ്റൽ റിസോഴ്‌സ് സെൻ്റർ 13 ന് രാവിലെ 9.30 ന് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ആധുനിക സൗകര്യങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ ഉൾപ്പെടുന്നതാണ് സെൻ്റർ.

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ, മെമ്പർമാർ വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ തുടങ്ങി വിവിധ മേഖലയിലുള്ളവർ ചടങ്ങിൽ സംബന്ധിക്കും. ഉദ്ഘാടന ചടങ്ങ് നാടിൻ്റെ ഉത്സവമാക്കി മാറ്റാൻ കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. കെ റീത്ത ചെയർമാനും കോളേജ് പ്രിൻസിപ്പൽ അശ്റഫ് കൊയിലോത്താൻ കണ്ടിയിൽ കൺവീനറുമായ സ്വാഗതസംഘം രൂപീകരിച്ചു.

വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. കിഴക്കൻ മലയോര മേഖലയിലെ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകൾ താണ്ടി വടകര കോഴിക്കോട് എന്നിവിടങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ആശ്രയിച്ചത്. 1981 ലാണ് മൊകേരിയിൽ ഒരു ഗവ.കോളേജ് സ്ഥാപിതമാവുന്നത്. രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരുടെ ജനകീയ ഇടപെടലിൻ്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ നിന്നായി തേങ്ങാപ്പിരിവു നടത്തിയാണ് കോളേജിനാവശ്യമായ സ്ഥലം വാങ്ങിയത്. തുടക്കത്തിൽ രണ്ട് പ്രി ഡിഗ്രി കോഴ്‌സുമാത്രമുണ്ടായിരുന്ന കോളേജിൽ ഇന്ന് 6 ബിരുദ കോഴ്‌സുകളും 3 ബിരുദാനന്തര ബിരുദ കോഴ്‌സകളും ഒരു റിസർച്ച് സെന്ററുമുണ്ട്.

#MokeriCollege #Academy #inaugurate #Digital #Resources #Seminar #Thursday

Next TV

Related Stories
കുരങ്ങ് ശല്യം; പൊറുതിമുട്ടിയ കർഷകൻ 18 തെങ്ങുകളുടെ തല വെട്ടി

Mar 12, 2025 07:49 PM

കുരങ്ങ് ശല്യം; പൊറുതിമുട്ടിയ കർഷകൻ 18 തെങ്ങുകളുടെ തല വെട്ടി

നരിപ്പറ്റ പഞ്ചായത്തിലെ വാളൂക്കിലെ പുതുപ്പള്ളിയിൽ ജോഷിയാണ് സ്വന്തം വീട്ടുവളപ്പിലെ നിറയെ നാളീകേരമുള്ള തെങ്ങുകൾ...

Read More >>
വടിവാൾ മഴക്കോട്ടിനുള്ളിൽ ഒളിപ്പിച്ച് എത്തി, കക്കട്ടിലെ അക്രമത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

Mar 12, 2025 05:30 PM

വടിവാൾ മഴക്കോട്ടിനുള്ളിൽ ഒളിപ്പിച്ച് എത്തി, കക്കട്ടിലെ അക്രമത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

കടയുടെ മുന്നിൽ നിൽക്കുകയായിരുന്ന ഗംഗാധരനെ വെട്ടിയശേഷം ഓടിപ്പോവുകയായിരുന്നു....

Read More >>
മഴക്കോട്ടു കൊണ്ട്​ മുഖം മറച്ചെത്തി കൊടുവാൾ കൊണ്ട് വെട്ടി; കക്കട്ടിൽ വയോധികന് വെട്ടേറ്റ സംഭവം...... പ്രതി പിടിയിൽ......

Mar 12, 2025 02:08 PM

മഴക്കോട്ടു കൊണ്ട്​ മുഖം മറച്ചെത്തി കൊടുവാൾ കൊണ്ട് വെട്ടി; കക്കട്ടിൽ വയോധികന് വെട്ടേറ്റ സംഭവം...... പ്രതി പിടിയിൽ......

പരിസരത്തെ കടകളിൽ നിന്ന്​ ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്​ പ്രതി...

Read More >>
 പ്രതിഷേധ മാർച്ച്; അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം യഥാസമയം ലഭിക്കണം - സിഐടിയു

Mar 12, 2025 12:35 PM

പ്രതിഷേധ മാർച്ച്; അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം യഥാസമയം ലഭിക്കണം - സിഐടിയു

കുന്നുമ്മൽ പ്രോജക്ടിലെ അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം യഥാസമയം ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കുന്നുമ്മൽ...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

Mar 12, 2025 11:47 AM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories

News Roundup