കുറ്റ്യാടി :(kuttiadi.truevisionnews.com)ഒരു മാസത്തോളമായി ആനുകൂല്യത്തിനായി സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം നടത്തുന്ന ആശാ വർക്കർമാരോടുള്ള സർക്കാർ സമീപനം ക്രൂരമാണെന്നും, ശക്തമായ സമരത്തിന് മുമ്പിൽ സർക്കാറിന് കിഴടങ്ങേണ്ടിവരുമെന്നും ഡി സി സി പ്രസിഡൻ്റ് അഡ്വ: കെ. പ്രവീൺ കുമാർ പറഞ്ഞു.


കുറ്റ്യാടി നിയോജക മണ്ഡലം നേതൃതല കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തോടുനുബന്ധിച്ച് എപ്രിൽ 5 മുതൽ മെയ് 5 വരെ നടക്കുന്ന ത്രിവർണ്ണോത്സവം വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.ബ്ലോക്ക് പ്രസിഡന്റ്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. വി.എം.ചന്ദ്രൻ, കെ.ടി.ജയിംസ്, അഡ്വ: പ്രമോദ് കക്കട്ടിൽ, ഇ.വി.രാമചന്ദ്രൻ, പി.സി. ഷീബ, പി.കെ.സുരേഷ് എന്നിവർ പ്രസംഗിച്ചു
#Government's #approach #towards #ASHA #workers #AdvKPraveen Kumar