ഭരതനാട്യം അരങ്ങേറ്റം; പതിനേഴ് കൊച്ചു കുട്ടികളുടെ ഭരതനാട്യം അരങ്ങേറ്റം ഇന്ന് ഊരത്ത് നൊട്ടിക്കണ്ടി ക്ഷേത്രത്തിൽ

 ഭരതനാട്യം അരങ്ങേറ്റം; പതിനേഴ് കൊച്ചു കുട്ടികളുടെ ഭരതനാട്യം അരങ്ങേറ്റം ഇന്ന് ഊരത്ത് നൊട്ടിക്കണ്ടി ക്ഷേത്രത്തിൽ
Mar 10, 2025 02:02 PM | By Anjali M T

കുറ്റ്യാടി:(kuttiadi.truevisionnews.com) ഭക്തിക്കും ആചാരാനുഷ്ഠാനങ്ങൾക്കും അപ്പുറം കൊച്ചു കുട്ടികളുടെ കലാപരമായ കഴിവുകൾക്ക് പ്രചോദനമാകുന്ന വേറിട്ട കാഴ്ചയ്ക്ക് വേദിയാവുകയാണ് ഊരത്ത് നൊട്ടിക്കണ്ടി ക്ഷേത്രം. ഗുളികൻതറ ഭഗവതി ക്ഷേത്ര സന്നിധിയിൽ ഇന്ന് (തിങ്കൾ) ഭരതനാട്യം അരങ്ങേറ്റം നടക്കും.

മൂന്നുവർഷമായി ഭരതനാട്യം പഠിച്ചു വരുന്ന കലാർപ്പണ നൃത്ത വിദ്യാലയത്തിലെ പതിനേഴ് കൊച്ചു കുട്ടികളുടെ ഭരതനാട്യം അരങ്ങേറ്റമാണ് രാത്രി ഏഴിനു ക്ഷേത്ര സന്നിധിയിൽ നടക്കുന്നത്.

ചിത്രരചന, യോഗ, നൃത്തം തുടങ്ങി കുട്ടികളുടെ കലാപരമായ കഴിവുകൾക്ക് ക്ഷേത്ര കമ്മിറ്റി പൂർണ പിന്തുണയുമായി രംഗത്തുണ്ട്. ഉത്സവങ്ങൾ നാടിന്റെ നന്മയും സൗഹാർദ്ദവും ഊട്ടി ഉറപ്പിക്കുമ്പോൾ കുട്ടികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനാസ്പദമായ പദ്ധതികൾക്ക് നൊട്ടിക്കണ്ടി ക്ഷേത്രം വരുംനാളിൽ തുടക്കം കുറിക്കുമെന്ന് ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് ടി.കെ.സന്ദീപ്, സെക്രട്ടറി പി.പി.ഗോപി, എൻ.കെ.അജീഷ്, പി.രജിലേഷ്, പി.പി.ബാബു എന്നിവർ അറിയിച്ചു.

#Bharatanatyam #debut#Seventeen #young #children #today #Nottikanditemple #Oorathu

Next TV

Related Stories
കുരങ്ങ് ശല്യം; പൊറുതിമുട്ടിയ കർഷകൻ 18 തെങ്ങുകളുടെ തല വെട്ടി

Mar 12, 2025 07:49 PM

കുരങ്ങ് ശല്യം; പൊറുതിമുട്ടിയ കർഷകൻ 18 തെങ്ങുകളുടെ തല വെട്ടി

നരിപ്പറ്റ പഞ്ചായത്തിലെ വാളൂക്കിലെ പുതുപ്പള്ളിയിൽ ജോഷിയാണ് സ്വന്തം വീട്ടുവളപ്പിലെ നിറയെ നാളീകേരമുള്ള തെങ്ങുകൾ...

Read More >>
വടിവാൾ മഴക്കോട്ടിനുള്ളിൽ ഒളിപ്പിച്ച് എത്തി, കക്കട്ടിലെ അക്രമത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

Mar 12, 2025 05:30 PM

വടിവാൾ മഴക്കോട്ടിനുള്ളിൽ ഒളിപ്പിച്ച് എത്തി, കക്കട്ടിലെ അക്രമത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

കടയുടെ മുന്നിൽ നിൽക്കുകയായിരുന്ന ഗംഗാധരനെ വെട്ടിയശേഷം ഓടിപ്പോവുകയായിരുന്നു....

Read More >>
മഴക്കോട്ടു കൊണ്ട്​ മുഖം മറച്ചെത്തി കൊടുവാൾ കൊണ്ട് വെട്ടി; കക്കട്ടിൽ വയോധികന് വെട്ടേറ്റ സംഭവം...... പ്രതി പിടിയിൽ......

Mar 12, 2025 02:08 PM

മഴക്കോട്ടു കൊണ്ട്​ മുഖം മറച്ചെത്തി കൊടുവാൾ കൊണ്ട് വെട്ടി; കക്കട്ടിൽ വയോധികന് വെട്ടേറ്റ സംഭവം...... പ്രതി പിടിയിൽ......

പരിസരത്തെ കടകളിൽ നിന്ന്​ ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്​ പ്രതി...

Read More >>
 പ്രതിഷേധ മാർച്ച്; അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം യഥാസമയം ലഭിക്കണം - സിഐടിയു

Mar 12, 2025 12:35 PM

പ്രതിഷേധ മാർച്ച്; അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം യഥാസമയം ലഭിക്കണം - സിഐടിയു

കുന്നുമ്മൽ പ്രോജക്ടിലെ അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം യഥാസമയം ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കുന്നുമ്മൽ...

Read More >>
മൊകേരി കോളേജ് അക്കാദമിക്ക് ആൻ്റ് ഡിജിറ്റൽ റിസോഴ്‌സ് സെൻ്റർ  ഉദ്ഘാടനം നാളെ

Mar 12, 2025 12:11 PM

മൊകേരി കോളേജ് അക്കാദമിക്ക് ആൻ്റ് ഡിജിറ്റൽ റിസോഴ്‌സ് സെൻ്റർ ഉദ്ഘാടനം നാളെ

വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും...

Read More >>
Top Stories