കുറ്റ്യാടി: (kuttiadi.truevisionnews.com) രണ്ടു ദിവസങ്ങളിലായി കുറ്റ്യാടിയിൽ നടന്നുവരുന്ന തണൽ ഇന്റർ സ്കൂൾ ആർട്‌സ് ഫെസ്‌റ്റ് സമാപിച്ചു. വൊക്കേഷണൽ, സ്കൂൾ, ഇഐസി തുടങ്ങിയ വിഭാഗങ്ങളിൽ കുറ്റ്യാടി തണൽ ഓവറോൾ ചാമ്പ്യൻമാരായി.


വൊക്കേഷണൽ വിഭാഗത്തിൽ തണൽ സ്കൂൾ മലാപറമ്പും തണൽ സ്കൂൾ കാഞ്ഞിരോടും സ്കൂൾ വിഭാഗത്തിൽ തണൽ മലാപറമ്പും തണൽ സ്കൂൾ വടകരയും ഇഐ സി വിഭാഗത്തിൽ തണൽ സ്കൂൾ വടകരയും സിഡിസി മണിയൂരും രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.സമാപന സമ്മേളനം ചെയർമാൻ ഡോ. ഇദ്രീസ് ഉദ്ഘാടനം ചെയ്തു. ഡോ. സച്ചിത്ത് അധ്യക്ഷനായി. എ സി അബ്ദുൾമജീദ്,
ഹാഷിം നമ്പാട്ടിൽ, എച്ച് ശെരീഫ്, കെ എം മുഹമ്മദലി, ഒ വി ലത്തീഫ്, സന്ധ്യ കരണ്ടോട്, മുനീറ കളത്തിൽ, പി കെ നവാസ് എന്നിവർ സംസാരിച്ചു. ബാബു നന്ദിയും പറഞ്ഞു. ടി ഐ നാസർ ട്രോഫികളും മൊമൻ്റോകളും വിതരണം ചെയ്തു.
ട്രസ്റ്റ്, മൈക്രോ എന്നിവർ ചേർന്ന് സൗജന്യമായി നൽകുന്ന ഭൂമിയുടെ രേഖ കെ പി അബ്ദുൽ ജമാൽ കൈമാറി. ബിൽഡിങ് നിർമാണത്തിനായി മൈക്രോ എം ഡി സുബൈർ 10 ലക്ഷം രൂപ കൈമാറി.
#Tanal #School #Kuttyadi #Thanal #Inter #School #Arts #Fest #Champions