വേളം: (kuttiadi.truevisionnews.com) ഗ്രാമ പഞ്ചായത്ത് 2025 - 26 വാർഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്‌തു.
വൈസ് പ്രസിഡണ്ട് കെ.സി. ബാബു അദ്ധ്യക്ഷനായി. ക്ഷേമകാര്യ സമിതി അദ്ധ്യക്ഷൻ പി.സുപ്പി മാസ്റ്റർ കരട് പദ്ധതി രേഖ അവതരിപ്പിച്ചു.
ആരോഗ്യ കാര്യസമിതി അദ്ധ്യക്ഷ സുമ മലയിൽ, ആ സൂത്രണ സമിതി വൈസ് ചെയർമാൻ വി.കെ.അബ്‌ദുള്ള, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സി.കെ. റഫീഖ്, കെ. തങ്കം, വി.അബ്ദുറഹിമാൻ മാസ്റ്റർ, വി.പി.ശശി, മഠത്തിൽ ശ്രീധരൻ, സി.രാജീവൻ, കെ.സി. സിത്താര, കെ.ടി.അബ്ദുള്ള, ടി.വി.ഗംഗാധരൻ, നിർവ്വഹണ ഉദ്യോഗസ്ഥർ, ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിങ്ങ് ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
#Velom #Panchayath #Development #Seminar