#medicalcamp | കോടങ്കോട്ട് ഫാമിലി ട്രെസ്റ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ്‌ നടത്തി

#medicalcamp | കോടങ്കോട്ട് ഫാമിലി ട്രെസ്റ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ്‌ നടത്തി
Dec 2, 2023 11:15 PM | By MITHRA K P

കക്കട്ടിൽ: (kuttiadinews.in) നരിപ്പറ്റയിലെ പ്രമുഖ കുടുംബമായ കോടങ്കോട്ട് ഫാമിലി ട്രെസ്റ്റിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്‌ നടത്തി. നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാട്ടാളി ബാബു ഉദ്‌ഘാടനം ചെയ്തു.

നരിപ്പറ്റ പ്രദേശത്തെ പ്രമുഖ കുടുംബമായ കോടങ്കോട്ട് തറവാടിന്റെ നേതൃത്വത്തിലുള്ള ട്രെസ്റ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും പ്രാമുഖ്യം കാണിക്കുന്ന സംഘമാണെന്നും പൊതുജനങ്ങൾക്ക് ഉപകരിക്കുന്ന ഇത്തരം മെഡിക്കൽ ക്യാമ്പ്‌ മാതൃകയാണെന്നും അദേഹം പറഞ്ഞു.

ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് റിട്ട. എ.ഇ.ഒ മൊയ്‌ദു മാസ്റ്റർ പി.പി അധ്യക്ഷത വഹിച്ചു. ഐ.എൻ.എൽ സംസ്ഥാന സെക്രട്ടേറിയറ്റ് മെംബർ സമദ് നരിപ്പറ്റ, ജാഫർ വാണിമേൽ, വാർഡ് മെമ്പർ സി.പി.കെ കുഞ്ഞബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു.

ട്രസ്റ്റ്‌ സെക്രട്ടറി മൊയ്‌ദു ചീകപ്പുറത് സ്വാഗതവും ട്രഷറർ നൗഫൽ ബിനോയ്‌ നന്ദിയും പറഞ്ഞു. പരിപാടിക്ക് ട്രസ്റ്റ്‌ ഭാരവാഹികളായ പി.സി അഹമ്മദ് ഹാജി ,. തയ്യിൽ സുപ്പി ഹാജി, തയ്യിൽ മൊയ്‌ദു ഹാജി, എം കെ. കുഞ്ഞ മ്മദ് ഹാജി, കേളോത് അസീസ്, കോടങ്കോട്ട് മജീദ്, കോടങ്കോട്ട് റഫീഖ്, കേളോത്ത് ഇല്യാസ്, പുത്തൻപുരയിൽ ബഷിർ എന്നിവർ നേതൃത്വം നൽകി.

വടകര തണലിന്റെ സഹകരണത്തോടെ കിഡ്നി പരിശോധനയും, നാദാപുരം ഐ ട്രസ്റ്റ്‌ ഐ ക്ലിനിക്കിന്റെ സഹകരണത്തോടെ നേത്രപരിശോധനയും നരിപ്പറ്റ ഹെൽത്ത് കെയർ ലാബിന്റെ സഹകരണത്തോടെ ജനറൽ ചെക്കപ്പുമാണ് മെഡിക്കൽ ക്യാമ്പിൽ ഒരുക്കിയത്.

#Kodankot #Family #Trust #conducted #free #medicalcamp

Next TV

Related Stories
പുതിയ സാരഥി; വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും

May 9, 2025 01:10 PM

പുതിയ സാരഥി; വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും

വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും ...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

May 9, 2025 12:27 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

May 8, 2025 09:30 PM

വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ...

Read More >>
Top Stories










Entertainment News