തൊട്ടിൽപ്പാലം : (kuttiadinews.com) ചാത്തങ്കോട്ടുനട എ .ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റും പേരാമ്പ്ര വിഷൻ ട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ ബിന്ദു മൈക്കിൾ നിർവഹിച്ചു.


പ്രോഗ്രാം ഓഫീസർ സബിത എ.പി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്കൂൾ മാനേജർ ഫാദർ സിജോ എടക്കരോട്ട് ,പി.ടി.എ പ്രസിഡൻറ് നിനീഷ് വി.പി എന്നിവർ പങ്കെടുത്തു .
ഇതോടൊപ്പം എൻ .എസ് .എസ് വളണ്ടിയേഴ്‌സിനും റോവർ ആന്റ് റെയ്ഞ്ചർ യൂണിറ്റിലെ വിദ്യാർത്ഥികൾക്കുമായി എൽ.ഇ.ഡി ബൾബ് നിർമാണത്തിൽ ഏകദിന പരിശീലനവും സംഘടിപ്പിച്ചു. ഷാഫി വി.പി ക്ലാസുകൾ നയിച്ചു. റോവർ ലീഡർ ഷാജി അരവിന്ദ് ക്യാമ്പിന് നേതൃത്വം നൽകി.
#National #Service #Scheme # joint #free #eyecheckup #camp #organized