തൊട്ടിൽപ്പാലം: (kuttiadinews.com) കർഷകരിൽ നിന്ന് സർക്കാർ സംഭരിച്ച പച്ചത്തേങ്ങവില ഉടൻ നൽകണമെന്ന് കർഷക കോൺഗ്രസ് നാദാപുരം നിയോജകമണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. പരിപാടി സംസ്ഥാന സെക്രട്ടറി കോരങ്കോട്ട് മൊയ്തു ഉദ്ഘാടനം ചെയ്തു. സോജൻ ആലക്കൽ അധ്യക്ഷത വഹിച്ചു.


ചടങ്ങിൽ എൻ. രാജ ശേഖരൻ, പി.കെ. സുരേന്ദ്രൻ, ജോൺസൺ പുഞ്ചവാളിക്കൽ, പി. സാജിദ്, എൻ.പി. മൊയ്തു,അനീഷ് ശങ്കർ, കെ. രാജൻ, മോഹനൻ മത്തത്ത്, സുരേന്ദ്രൻ വളയം, സണ്ണി ഓലിക്കൽ, ടി.പി. മൊയ്തു എന്നിവർ സംസാരിച്ചു.
ഒപ്പം റബ്ബർ സംഭരണവില കിലോയ്ക്ക് 250 രൂപയാക്കണമെന്നും ക്ഷേമ പെൻഷൻ കുടിശ്ശിക സഹിതം വിതരണം ചെയ്യണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. അതുപോലെ നവംബർ 27 മുതൽ 29 വരെ താമരശ്ശേരിയിൽ നടക്കുന്ന സംസ്ഥാനക്യാമ്പ് വിജയിപ്പിക്കാനും തിരുമാനിച്ചു.
#coconut #price #procured #government #farmers #paid #immediately #Farmers #CongressConvention