കുറ്റ്യാടിയിൽ രാസലഹരി നല്‍കി പീഡനം: ഉടന്‍ നടപടിയെടുക്കണമെന്ന് ഡിവൈഎഫ്‌ഐ കുന്നുമ്മല്‍ ഏരിയ കമ്മിറ്റി

കുറ്റ്യാടിയിൽ രാസലഹരി നല്‍കി പീഡനം: ഉടന്‍ നടപടിയെടുക്കണമെന്ന് ഡിവൈഎഫ്‌ഐ കുന്നുമ്മല്‍ ഏരിയ കമ്മിറ്റി
Jun 7, 2025 02:28 PM | By Athira V

കുറ്റ്യാടി: (kuttiadynews.in ) കുറ്റ്യാടിയില്‍ വിദ്യാര്‍ത്ഥികളെ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തി കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ കുന്നുമ്മല്‍ ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ ലഹരി നല്‍കി ലൈംഗിക ചൂഷണത്തിനിരയാക്കി എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവന്നത് ചൂഷണത്തിന് ഇരയായ വിദ്യാര്‍ത്ഥിയും രക്ഷിതാവും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുറ്റ്യാടി പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നടത്തി വരികയുമാണ്.

കുറ്റാരോപിതനായ വ്യക്തിക്കെതിരെ സമാനമായ മറ്റ് പരാതികളും ഉയര്‍ന്നുവന്നിട്ടുണ്ട് എന്നാല്‍ ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താനോ ഉയര്‍ന്നുവന്ന ആരോപണങ്ങളിലെ വസ്തുതകള്‍ മനസ്സിലാക്കി ഇതിനുപിന്നില്‍ മറ്റേതെങ്കിലും കണ്ണികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനോ പോലീസിനു കഴിഞ്ഞിട്ടില്ല.

അതീവ ഗൗരവമേറിയ ആരോപണങ്ങളിലെ നിജസ്ഥിതി കണ്ടെത്തി കുറ്റക്കാര്‍ക്കെതിരെ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമര പ്രക്ഷോഭ പരിപാടികളുമായി ഡിവൈഎഫ്‌ഐ മുന്നോട്ടു പോകുമെന്നും ഡിവൈഎഫ്‌ഐ കുന്നുമ്മല്‍ ബ്ലോക്ക് ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു.

Chemically drugged tortured Kuttiady DYFI Kunnummal Area Committee

Next TV

Related Stories
പോസ്റ്റുമോർട്ടം പൂർത്തിയായി; തളീക്കരയിൽ ആത്മഹത്യ ചെയ്ത ജസീറയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി

Jun 7, 2025 06:04 PM

പോസ്റ്റുമോർട്ടം പൂർത്തിയായി; തളീക്കരയിൽ ആത്മഹത്യ ചെയ്ത ജസീറയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി

തളീക്കരയിൽ ആത്മഹത്യ ചെയ്ത ജസീറയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു...

Read More >>
വന്ധ്യത പരിശോധന; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ ഞായറാഴ്ച്ചകളിലും

Jun 7, 2025 03:52 PM

വന്ധ്യത പരിശോധന; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ ഞായറാഴ്ച്ചകളിലും

വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ...

Read More >>
കാഞ്ഞിരോളിപീടികയിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതത്തൂണിലിടിച്ച് അപകടം

Jun 7, 2025 02:39 PM

കാഞ്ഞിരോളിപീടികയിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതത്തൂണിലിടിച്ച് അപകടം

കാഞ്ഞിരോളിപീടികയിൽ കാർ നിയന്ത്രണംവിട്ട് വൈദ്യുതത്തൂണിലിടിച്ച്...

Read More >>
മക്കൾ കണ്ടത് ഫാനിൽ തൂങ്ങിയ ഉമ്മയെ; കാഞ്ഞിരോളിയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ

Jun 7, 2025 12:23 PM

മക്കൾ കണ്ടത് ഫാനിൽ തൂങ്ങിയ ഉമ്മയെ; കാഞ്ഞിരോളിയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ

തളീക്കര കാഞ്ഞിരോളിയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത...

Read More >>
തളീക്കരയിൽ ഓട്ടോറിക്ഷ ബേക്കറികടയിലേക്ക് പാഞ്ഞുകയറി അപകടം

Jun 6, 2025 09:40 PM

തളീക്കരയിൽ ഓട്ടോറിക്ഷ ബേക്കറികടയിലേക്ക് പാഞ്ഞുകയറി അപകടം

തളീക്കരയിൽ ഓട്ടോറിക്ഷ ബേക്കറി കടയിലേക്ക് പാഞ്ഞുകയറി...

Read More >>
Top Stories