May 5, 2025 10:34 AM

നരിപ്പറ്റ: (kuttiadi.truevisionnews.com) ചിക്കോന്ന് എം എൽ പി സ്കൂൾ നമ്പ്യത്താംകുണ്ട് കെട്ടിടോദ്ഘാടനവും പൂർവ്വ വിദ്യാർത്ഥി സംഗമം വിളംബരം ചെയ്‌തു കൊണ്ടുള്ള റാലി ശ്രദ്ധേയമായി. സ്കൂൾ കമ്മറ്റി പ്രസിഡന്റ് എൻ.കെ. മൊയ്തു ഹാജി, ജന. സെക്രട്ടറി എം.പി. ജാഫർ മാസ്റ്റർ, ഹെഡ്‌മാസ്റ്റർ എൻ.കെ. സന്തോഷ് മാസ്റ്റർ, പിടിഎ പ്രസിഡൻ്റ് അൻസാർ ഓറിയോൺ എന്നിവർ നേതൃത്വം നൽകി.

കെട്ടിടവും പൂർവ്വ വിദ്യാർത്ഥി സംഗമവും ഇന്ന് ഉച്ചക്ക് 2.30ന് ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യും.ഇ.കെ വിജയൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കാട്ടാളി തുടങ്ങിയവർ പങ്കെടുക്കും. ചൊവ്വാഴ്ച നടക്കുന്ന കെ.ജി ഫെസ്റ്റ് കവയിത്രി കെ സലീന ഉദ്ഘാടനം ചെയ്യും.

Cheekonnu MLP School alumni meet building inauguration today

Next TV

Top Stories










GCC News