എം എൽ എ യുടെ സബ്മിഷൻ; കുന്നുമ്മൽ വോളി അക്കാദമി ഉടൻ പൂർത്തിയാക്കും -കായിക മന്ത്രി

എം എൽ എ യുടെ സബ്മിഷൻ; കുന്നുമ്മൽ വോളി അക്കാദമി ഉടൻ പൂർത്തിയാക്കും -കായിക മന്ത്രി
Mar 25, 2025 06:49 PM | By Jain Rosviya

കുറ്റ്യാടി: കുറ്റ്യാടി നിയോജകമണ്ഡലത്തിലെ കായിക മേഖലയിലെ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. വട്ടോളിയിലെ കുന്നുമ്മൽ വോളിബോൾ അക്കാദമി പ്രവൃത്തിയും, പുറമേരി ഇൻഡോർ സ്റ്റേഡിയം പ്രവൃത്തിയും സമയബന്ധിതമായി പൂർത്തിയാക്കുന്നത് സംബന്ധിച്ച് നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു.

വില്യാപ്പള്ളിയിലെയും, കുറ്റ്യാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെയും കളിസ്ഥല നിർമ്മാണങ്ങളുടെ പ്രവർത്തികൾക്ക് ഫണ്ടനുവദിക്കുന്നത് സംബന്ധിച്ചും സബ്മിഷൻ അവതരിപ്പിച്ചു. കുറ്റ്യാടി എം എൽ എ കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റര്‍ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയായാണ് മന്ത്രിയുടെ ഉത്തരവ്.

കുന്നുമ്മല്‍ വോളി അക്കാദമി നിര്‍മ്മിക്കാന്‍ 30.11.2022 ലെ ഉത്തരവ് പ്രകാരം 1 കോടി രൂപയുടെ ഭരണാനുമതി നല്‍കിയാതായി മന്ത്രി പറഞ്ഞു. അതുപ്രകാരം, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ 19.07.2024 ന് പ്രവൃത്തിയുടെ കരാര്‍ നല്‍കി പ്രവൃത്തി ആരംഭിച്ചു.

ഗ്രൗണ്ട് ഡെവലപ്‌മെന്റ്, മഡ് കോര്‍ട്ട്, ഫെന്‍സിങ്ങ് വാള്‍, കോമ്പൗണ്ട് വാള്‍, ഫ്‌ളഡ്‌ലൈറ്റ് എന്നീ ഘടകങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. പ്രവൃത്തി തുടങ്ങുന്നതിന് റോഡ് ഒരുക്കാന്‍ വലിയ തോതില്‍ മണ്ണു നീക്കലും നികത്തലും പാറകള്‍ നീക്കലും വേണ്ടി വന്നു. അതാണ് പ്രവൃത്തി തുടങ്ങാന്‍ വൈകിയത് എന്നും മന്ത്രി പറഞ്ഞു.

2024-25 ബജറ്റില്‍ ഉള്‍പ്പെട്ട പ്രവൃത്തിയാണ് കുന്നുമ്മല്‍ വോളിബോള്‍ അക്കാദമിയുടെ ഹോസ്റ്റല്‍. വോളിബോള്‍ അക്കാദമിയുടെ നിര്‍മ്മാണത്തിനായി നിലവിലെ ഭൂമിയില്‍ റീട്ടെയിനിങ്ങ് വാള്‍ ചെയ്ത് രണ്ട് തട്ടായി തിരിച്ച് എത്രയും വേഗം ഹോസ്റ്റല്‍ കെട്ടിടത്തിന് പ്ലാനും ഡിസൈനും തയ്യാറാക്കി, തുടര്‍ നടപടി സ്വീകരിക്കുന്നതാണ് എന്നും മന്ത്രി സഭയിൽ പറഞ്ഞു.

2024-25 ബജറ്റില്‍ ഉള്‍പ്പെട്ട പുറമേരി ഇന്‍ഡോര്‍ സ്‌റ്റേഡിയ ത്തിന്റെ നിര്‍മ്മാണത്തിന് 2025 ജനുവരിയില്‍ 2 കോടിയുടെ ഭരണാനുമതി നല്‍കി. ടെക്‌നിക്കല്‍ സാങ്ഷന്‍ നല്‍കാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കി. ഉടന്‍ ടെക്‌നിക്കല്‍ സാങ്ഷന്‍ അനുവദിച്ച്, കരാര്‍ നല്‍കാന്‍ നടപടി സ്വീകരിക്കുന്നതാണ് മന്ത്രി വ്യക്തമാക്കി.

വില്ല്യാപ്പള്ളി പഞ്ചായത്തിലെ മയ്യന്നൂര്‍ സ്‌റ്റേഡിയത്തിന്. എം എല്‍ എ ഫണ്ട് നീക്കിവെച്ചതായി കലക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. അതുപ്രകാരം തുടര്‍നടപടികള്‍ സ്‌പോട്‌സ് കേരളാ ഫൗണ്ടേഷന്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

#MLA #submission #Kunnummal #Volleyball #Academy #completed #soon #SportsMinister

Next TV

Related Stories
സുസ്ത്യർഹമായ സേവനം; വട്ടോളി സംസ്‌കൃതം ഹൈസ്‌കൂളിൽ മൂന്ന് അധ്യാപകർക്ക് യാത്രയയപ്പ്

Apr 24, 2025 02:47 PM

സുസ്ത്യർഹമായ സേവനം; വട്ടോളി സംസ്‌കൃതം ഹൈസ്‌കൂളിൽ മൂന്ന് അധ്യാപകർക്ക് യാത്രയയപ്പ്

കുറ്റ്യാടി എം എൽ എ കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ ഉദ്ഘാടനം...

Read More >>
സംഘാടക സമിതിയായി; വൃക്കരോഗികളില്ലാത്ത ഗ്രാമപഞ്ചായത്താവാൻ കുറ്റ്യാടി ഒരുങ്ങുന്നു

Apr 24, 2025 11:24 AM

സംഘാടക സമിതിയായി; വൃക്കരോഗികളില്ലാത്ത ഗ്രാമപഞ്ചായത്താവാൻ കുറ്റ്യാടി ഒരുങ്ങുന്നു

തുടർ ചികിത്സയും, ബോധവൽക്കരണവും നടത്തി പൂർണ്ണമായ രോഗ പ്രതിരോധമാണ് ലക്ഷ്യം...

Read More >>
ജീവിതത്തിലെ വെല്ലുവിളികളോട് പൊരുതി മുന്നേറി അജയ്; സിവിൽ സർവീസ് പരീക്ഷയിൽ 730-ാം റാങ്ക്

Apr 23, 2025 08:33 PM

ജീവിതത്തിലെ വെല്ലുവിളികളോട് പൊരുതി മുന്നേറി അജയ്; സിവിൽ സർവീസ് പരീക്ഷയിൽ 730-ാം റാങ്ക്

ജീവിതത്തിലെ വെല്ലുവിളികളോട് കഠിനാധ്വാനത്തിലൂടെ പൊരുതി മുന്നേറിയാണ് അജയ് 730-ാം റാങ്ക് നേടി മികച്ച വിജയം കരസ്ഥമാക്കിയത്....

Read More >>
നഹിയാൻ അബ്ദുൾ നാസറിൻ്റെ സംഘത്തിൽ അഞ്ചിലധികം പേർ; വീട് കേന്ദ്രീകരിച്ച് വില്പന നടന്നതിന് തെളിവുകൾ

Apr 23, 2025 02:51 PM

നഹിയാൻ അബ്ദുൾ നാസറിൻ്റെ സംഘത്തിൽ അഞ്ചിലധികം പേർ; വീട് കേന്ദ്രീകരിച്ച് വില്പന നടന്നതിന് തെളിവുകൾ

രാത്രി സമയങ്ങളിൽ നരിപ്പറ്റ കമ്പനി മുക്ക് കേന്ദ്രീകരിച്ച് ചില്ലറ വില്പനക്കാർക്ക് രാസ ലഹരി എത്തിച്ച് നൽകുന്നതാണ് ഇവരുടെ രീതിയെന്ന്...

Read More >>
'23 വർഷം പിന്നിട്ട്' , മെഗാ കമ്പാനിയൻ മീറ്റ് സംഘടിപ്പിച്ച് നൻമ ചാരിറ്റബിൾ ട്രസ്റ്റ്

Apr 23, 2025 01:55 PM

'23 വർഷം പിന്നിട്ട്' , മെഗാ കമ്പാനിയൻ മീറ്റ് സംഘടിപ്പിച്ച് നൻമ ചാരിറ്റബിൾ ട്രസ്റ്റ്

നൻമ ജനറൽ സിക്രട്ടറി ഉബൈദ് വാഴയിൽ സ്വാഗതവും ജനറൽ കൺവീനർ കിണറ്റും കണ്ടി അമ്മദ് നന്ദിയും രേഖപ്പെടുത്തി....

Read More >>
ജനകീയ ആരോഗ്യ കേന്ദ്രം ആക്രമിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

Apr 23, 2025 12:24 PM

ജനകീയ ആരോഗ്യ കേന്ദ്രം ആക്രമിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

കുറ്റവാളികളെ ഉടൻതന്നെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്ന് യോഗം...

Read More >>
Top Stories










News Roundup






Entertainment News